കോടതിച്ചെലവ് അടയ്ക്കാന്‍ എന്റെ വക അഞ്ചു രൂപ; സര്‍ക്കാരിനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ

വല്ല കാര്യോണ്ടാര്‍ന്നോ, വയറു നിറച്ച് വാങ്ങിക്കൂട്ടിയപ്പോ സമാധാനമായല്ല് - ഫേസ്ബുക്ക് പോസ്റ്റിലൂടെ വിടി ബല്‍റാം പറയുന്നു

കോടതിച്ചെലവ് അടയ്ക്കാന്‍ എന്റെ വക അഞ്ചു രൂപ; സര്‍ക്കാരിനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ

ടി പി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നു പരിഹാസവുമായി എംഎല്‍എ വി ടി ബല്‍റാം. ഫൈന്‍ അടിച്ച 25000 രൂപയിലേക്ക് എന്റെ വക അഞ്ചുരൂപ എന്ന ഹാഷ് ടാഗോടെയാണ് വി ടി സര്‍ക്കാരിനെതിരെ പരിഹാസം ചൊരിഞ്ഞത്.

വല്ല കാര്യോണ്ടാര്‍ന്നോ, വയറു നിറച്ച് വാങ്ങിക്കൂട്ടിയപ്പോ സമാധാനമായല്ല്- എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വി ടി ബല്‍റാം പറയുന്നുണ്ട്. സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി വാദം പോലും കേള്‍ക്കാതെയാണ് കോടതി തള്ളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.Read More >>