സംവരണ വിരുദ്ധത പറഞ്ഞ് ലൈക്ക് വാങ്ങിയ കൂട്ടുകാരാ, കിള തുട‍‌‍ർന്നോളൂ; താഴ്ന്ന ജാതിയിൽ പെട്ട കൂട്ടുകാർക്ക് കിളയ്ക്കാൻ പോലും പറമ്പില്ല: വി.ടി. ബൽറാം

ഏത്‌ സമയത്തും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ താങ്കളുടെ മുന്നിലുള്ള ആ ചോയ്സ്‌ ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകൾക്കും, പ്രത്യേകിച്ച്‌ താങ്കൾ പറഞ്ഞ "താഴ്‌ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക്‌" ഇല്ല. സഹപാഠികൾക്കിടയിൽ ഒന്ന് അന്വേഷിച്ചാൽ മനസ്സിലാവും. വി.ടി. ബൽറാം പറയുന്നു...

സംവരണ വിരുദ്ധത പറഞ്ഞ് ലൈക്ക് വാങ്ങിയ കൂട്ടുകാരാ, കിള തുട‍‌‍ർന്നോളൂ; താഴ്ന്ന ജാതിയിൽ പെട്ട കൂട്ടുകാർക്ക് കിളയ്ക്കാൻ പോലും പറമ്പില്ല: വി.ടി. ബൽറാം

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് 79.7 ശതമാനം മാർക്ക് ലഭിച്ചിട്ടും സംവരണം കാരണം ഡി​ഗ്രി പഠനത്തിന് അഡ്മിഷൻ ലഭിച്ചില്ലെന്നു കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ട ലിജോ ജോസിന് വി.ടി. ബൽറാമിന്റെ മറുപടി.

ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരിൽ സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന്‌ കേരള സമൂഹത്തിൽ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട്‌ മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക്‌ ഇപ്പോഴും മാർക്ക്‌ മാത്രം നോക്കിയാണ്‌ അഡ്‌മിഷൻ നടത്തപ്പെടുന്നത്‌. ആ കൂട്ടത്തിൽ താങ്കൾക്ക്‌ ഉൾപ്പെടാൻ കഴിയാതെ പോയത്‌ താരതമ്യേന മാർക്ക്‌ കുറവായത്‌ കൊണ്ട്‌ മാത്രമാണ്‌. അതായത്‌ മെറിറ്റ്‌ ഇല്ലാത്തത്‌ കൊണ്ടാണ്‌. ബൽറാം വ്യക്തമാക്കി.

"കാട്‌ പിടിച്ച്‌ കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാൻ" താങ്കൾക്ക്‌ കഴിയുന്നുണ്ട്‌. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യിൽ കാടുപിടിച്ച്‌ കിടക്കുകയാണ്‌ നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട്‌ ഏത്‌ സമയത്തും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ താങ്കളുടെ മുന്നിലുള്ള ആ ചോയ്സ്‌ ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകൾക്കും, പ്രത്യേകിച്ച്‌ താങ്കൾ പറഞ്ഞ "താഴ്‌ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക്‌" ഇല്ല. സഹപാഠികൾക്കിടയിൽ ഒന്ന് അന്വേഷിച്ചാൽ മനസ്സിലാവും. വി.ടി. ബൽറാം പറയുന്നു.

സംവരണം മൂലം സീറ്റ് കിട്ടിയില്ലെന്ന ലിജോയുടെ പോസ്റ്റിന് ഫേസ്ബുക്കിൽ വൻ പിന്തുണയാണ് ലഭിച്ചത്.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൂടുതൽ വായനയ്ക്ക്

ഈ പോസ്റ്റിന്റെ ലൈക്കും ഷെയറും കണ്ട് ഈ കൗമാരക്കാരൻ ഞെട്ടിക്കാണും... സംവരണ വിരുദ്ധതയ്ക്ക് ഇത്രയും സ്വീകാര്യതയോ?

Read More >>