ജിഷ്ണുവിന്റെ ബന്ധുക്കൾക്കു നേരെയുള്ള പൊലീസ് അതിക്രമം: ഡിജിപിക്ക് വിഎസിന്റെ ശകാരം; ഉപതെരഞ്ഞെടുപ്പിനു മുമ്പ് സർക്കാരിനെ നാണം കെടുത്താനാണോ ശ്രമം ?

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം പരാതി പറയാൻ വരുന്ന ബന്ധുക്കളെയാണോ അറസ്റ്റ് ചെയ്യേണ്ടതെന്ന് ഡിജിപിയോടു വിഎസ് ചോദിച്ചു. ഉപതെരഞ്ഞെടുപ്പിനു മുമ്പ് സർക്കാരിനെ നാണം കെടുത്താനാണോ ശ്രമിക്കുന്നതെന്നു ചോദിച്ച വിഎസ് ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്നും വ്യക്തമാക്കി. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെയുള്ള പോലീസിന്റെ നടപടി ലജ്ജാകരമാണെന്നും സര്‍ക്കാരിനു നാണക്കേടുണ്ടാക്കലല്ല പോലീസിന്റെ പണിയെന്നും വിഎസ് ചൂണ്ടിക്കാട്ടി.

ജിഷ്ണുവിന്റെ ബന്ധുക്കൾക്കു നേരെയുള്ള പൊലീസ് അതിക്രമം: ഡിജിപിക്ക് വിഎസിന്റെ ശകാരം; ഉപതെരഞ്ഞെടുപ്പിനു മുമ്പ് സർക്കാരിനെ നാണം കെടുത്താനാണോ ശ്രമം ?

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ അമ്മയ്ക്കും ബന്ധുക്കൾക്കും നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ ഡിജിപിക്ക് വിഎസിന്റെ ശകാരം. ഫോണിൽ വിളിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്റയെ വിഎസ് ശകാരിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം പരാതി പറയാൻ വരുന്ന ബന്ധുക്കളെയാണോ അറസ്റ്റ് ചെയ്യേണ്ടതെന്ന് ഡിജിപിയോടു വിഎസ് ചോദിച്ചു. ഉപതെരഞ്ഞെടുപ്പിനു മുമ്പ് സർക്കാരിനെ നാണം കെടുത്താനാണോ ശ്രമിക്കുന്നതെന്നു ചോദിച്ച വിഎസ് ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്നും വ്യക്തമാക്കി.

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെയുള്ള പോലീസിന്റെ നടപടി ലജ്ജാകരമാണെന്നും സര്‍ക്കാരിനു നാണക്കേടുണ്ടാക്കലല്ല പോലീസിന്റെ പണിയെന്നും വിഎസ് ചൂണ്ടിക്കാട്ടി.

ഇന്നുരാവിലെയാണ് ഡിജിപി ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും നേരെ പൊലീസ് അതിക്രമം കാട്ടിയത്. ഡിജിപി ഓഫീസിനു മുന്നിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന പൊലീസ് നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ അമ്മയേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ തളർന്നുവീണ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിൽ കയറ്റിയത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.