പൊലീസിനെ കയറൂരി വിടരുതെന്ന് വിഎസ്; ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാവും

സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടരുതെന്ന് വിഎസ് ആവശ്യപ്പെട്ടു. ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും ഭരണമാറ്റം ഉണ്ടായെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെടണമെന്നും വിഎസ് വ്യക്തമാക്കി.

പൊലീസിനെ കയറൂരി വിടരുതെന്ന് വിഎസ്; ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാവും

കേസന്വേഷണങ്ങളില്‍ നിരന്തരം വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നതിനു പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.

സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടരുതെന്ന് വിഎസ് ആവശ്യപ്പെട്ടു. ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും ഭരണമാറ്റം ഉണ്ടായെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെടണമെന്നും വിഎസ് വ്യക്തമാക്കി.

എകെജി സെന്ററില്‍ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിഎസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം വിവിധ കേസുകളില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ വിഎസ് അച്യൂതാനന്ദന്‍ സമാന രീതിയില്‍ പ്രതികരിച്ചിരുന്നു.

കൊടുംക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തടവു ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച വിഷയത്തിലും വിഎസ് എതിര്‍പ്പുന്നയിച്ചിരുന്നു.