വിഴിഞ്ഞം പ​ദ്ധതിക്കെതിരെ വിഎസ്: കരാർ ദുരൂഹത നിറഞ്ഞത്; സർക്കാർ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം പാലിക്കണം

പദ്ധതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം. കാരണം അദാനിയുടെ കാൽക്കീഴിൽ തുറമുഖം കൊണ്ടുവയ്ക്കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ കരാർ. അദാനി ​ഗ്രൂപ്പ് കരാർ ലംഘിച്ചു. കഴിഞ്ഞ സർക്കാരിന്റെ തുടർച്ച എന്ന രിതിയിൽ ഇനിയും മുന്നോട്ടുപോവുന്നത് ശരിയല്ലെന്നു പറഞ്ഞ വിഎസ് കരാർ പൊളിച്ചെഴുതുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ കരാറിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ.‌ വിഴിഞ്ഞം പ​ദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും അതുമായി സർക്കാർ മുന്നോട്ടുപോവരുതെന്നും വിഎസ് നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചു.

പദ്ധതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം. കാരണം അദാനിയുടെ കാൽക്കീഴിൽ തുറമുഖം കൊണ്ടുവയ്ക്കുന്നതിനു തുല്യമാണ് ഇപ്പോഴത്തെ കരാർ. അദാനി ​ഗ്രൂപ്പ് കരാർ ലംഘിച്ചു. കഴിഞ്ഞ സർക്കാരിന്റെ തുടർച്ച എന്ന രിതിയിൽ ഇനിയും മുന്നോട്ടുപോവുന്നത് ശരിയല്ലെന്നു പറഞ്ഞ വിഎസ് കരാർ പൊളിച്ചെഴുതുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, വിഎസിന്റെ നിർദേശത്തിൽ സർക്കാർ തലത്തിൽ ആലോചന വേണമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മറുപടി നൽകി.