എസ് രാജേന്ദ്രന്‍ ഭൂ മാഫിയയുടെ ആള്; വേണ്ടിവന്നാല്‍ മൂന്നാറിലേക്കു പോകും: കൈയേറ്റ വിഷയം ആളിക്കത്തിച്ച് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇനിയും മൂന്നാറിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വേണ്ടി വന്നാല്‍ അതിനു തയ്യാറാകുമെന്നും വിഎസ് വ്യക്തമാക്കി.

എസ് രാജേന്ദ്രന്‍ ഭൂ മാഫിയയുടെ ആള്; വേണ്ടിവന്നാല്‍ മൂന്നാറിലേക്കു പോകും: കൈയേറ്റ വിഷയം ആളിക്കത്തിച്ച് വിഎസ് അച്യുതാനന്ദന്‍

സിപിഐഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ കടുത്ത പരാമര്‍ശവുമായി ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാവുമായ വിഎസ് അച്യുതാനന്ദന്‍. എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ കൈക്കൊളളുന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമാഫിയയുടെ ആള്‍ക്കാരെ ജനം തിരിച്ചറിയുന്നുണ്ടെന്നും വിഎസ് പറഞ്ഞു.

തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇനിയും മൂന്നാറിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വേണ്ടി വന്നാല്‍ അതിനു തയ്യാറാകുമെന്നും വിഎസ് വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ മൂന്നാറിലെ കയ്യേറ്റങ്ങളുടെ ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടിയുണ്ടായിരുന്നുവെന്നും വിഎസ് ആരോപിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് അനധികൃതമായി നിര്‍മിച്ച 92 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും പിന്നീട് വന്ന യുഡിഎഫ് ഭരണകാലത്ത് കയ്യേറ്റം വ്യാപകമായെന്നും വിഎസ് പറഞ്ഞു.