കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: 'കെ എം മാണിയെ പിന്തുണച്ചത് കഴിഞ്ഞ കോൺ. ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ'- വി എൻ വാസവൻ; 'ജോസ് കെ മാണി ഇനി പാർലമെമെന്റ്

'സി പി ഐ എം വീണ്ടും നൽകിയ പിന്തുണ, കഴിഞ്ഞ ഭരണ സമിതി നടത്തിയ അഴിമതിക്കെതിരെയുള്ള താക്കീതെന്ന നിലയിലാണ്'-വി എൻ വാസവൻ നാരദാ ന്യൂസിനോട് പറഞ്ഞു. അതേസമയം ഇത് ഉന്നതതല ഗൂഡാലോചനയുടെ ഭാഗമാണെന്നും ജോസ് കെ മാണി ഇനി പാർലമെന്റ് കാണില്ലെന്നും ഡി സി സി അധ്യക്ഷൻ ജോഷി ഫിലിപ്പ് മുന്നറിയിപ്പ് നൽകി.

കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: കെ എം മാണിയെ പിന്തുണച്ചത് കഴിഞ്ഞ കോൺ. ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ- വി എൻ വാസവൻ; ജോസ് കെ മാണി ഇനി പാർലമെമെന്റ്

കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ സി പി ഐ എം പിന്തുണച്ചത്, കോൺഗ്രസ് നേതൃത്വം കൊടുത്ത കഴിഞ്ഞ ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ.

'സി പി ഐ എം വീണ്ടും നൽകിയ പിന്തുണ, കഴിഞ്ഞ ഭരണ സമിതി നടത്തിയ അഴിമതിക്കെതിരെയുള്ള താക്കീതെന്ന നിലയിലാണ്'-വി എൻ വാസവൻ നാരദാ ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊടുത്ത ഭരണ സമിതി വലിയ അഴിമതിയാണ് നടത്തിയതെന്നും പദ്ധതി നിർവ്വഹണത്തിലടക്കം വൻ വീഴ്ചയും സ്വജന പക്ഷപാതവുമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ കേരളാ കോൺഗ്രസ് സ്വതന്ത്ര നിലപാടാണെടുത്തത്.' ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത് മത നിരപേക്ഷ രാഷ്ടീയമാണ്. ബി ജെ പിക്കെതിരായുള്ള ഏതു സാഹചര്യങ്ങളും രാഷട്രീയമായി ഉപയോഗപ്പെടുത്തും.'- വാസവൻ പറഞ്ഞു.

ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും സിപിഐഎം പിന്തുണ നല്‍കുകയായിരുന്നു. സിപിഐഎം യോഗത്തിലെ തീരുമാന പ്രകാരമാണ് മാണി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്നാണ് സൂചന. 12 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി വിജയിച്ചത്. മെയ് മൂന്നിന് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസിനെ സി പി ഐ എം പിന്തുണച്ചിരുന്നു.

അതേസമയം, ഇന്നത്തെ തെരഞ്ഞെടുപ്പോടെ കെ എം മാണിയുടെ കപട മുഖം പൊതു ജനത്തിന് ബോധ്യമായിരിക്കുകയാണെന്ന് ഡി സി സി അധ്യക്ഷനും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജോഷി ഫിലിപ്പ്‌ നാരദാ ന്യൂസിനോടു പറഞ്ഞു. തന്റേയും ജോസ് കെ മാണിയുടേയും അറിവോടെയല്ല കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരത്തെടുപ്പിൽ സി പി ഐ എം പിന്തണയിൽ കേരളാ കോൺഗ്രസ് എം വിജയിച്ചത് എന്നായിരുന്നു അന്ന് മാണിയുടെ പ്രതികരണം.

'മാണിക്കും മകനും ചുവപ്പു പരവതാനി വിരിക്കാനുള്ള സി പി ഐ എം തന്ത്രമാണ് വെളിച്ചത്തു വന്നിരിക്കുന്നത്. ഇത് ഉന്നത തല ഗൂഡാലോചനയുടെ ഭാഗമാണ്. ജോസ് കെ മാണി ഇനി പാർലമെന്റ് കാണില്ല.'- ജോഷി ഫിലിപ്പ് പറഞ്ഞു .

,