ജനസംഖ്യയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയരുതെന്ന ആഹ്വാനവുമായി പാലക്കാട്ടെ വിഎച്ച്പി സമ്മേളനം അവസാനിച്ചു

ഹിന്ദുജനസംഖ്യയുടെ കാര്യത്തിലുള്ള ആശങ്കയാണ് രണ്ടുദിവസമായി തുടര്‍ന്നു വന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ജനസംഖ്യാ വര്‍ധനവിലെ അസന്തുലിതാവസ്ഥ സാമൂഹിക സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്നു സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആശങ്കയറിയിക്കുകയും ചെയ്തിരുന്നു....

ജനസംഖ്യയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയരുതെന്ന ആഹ്വാനവുമായി പാലക്കാട്ടെ വിഎച്ച്പി സമ്മേളനം അവസാനിച്ചു

ജനസംഖ്യയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയരുതെന്ന ആഹ്വാനവുമായി പാലക്കാട് നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു. കേരളത്തില്‍ ഹിന്ദു ജനസംഖ്യ വളര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കണമെന്ന് സമാപനയോഗം ഉത്ഘാടനം ചെയ്ത വിശ്വഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി മഹാവീര്‍സിംങ് പറഞ്ഞു. ഹിന്ദു സമൂഹം ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ന്യൂനപക്ഷമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദുജനസംഖ്യയുടെ കാര്യത്തിലുള്ള ആശങ്കയാണ് രണ്ടുദിവസമായി തുടര്‍ന്നു വന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ജനസംഖ്യാ വര്‍ധനവിലെ അസന്തുലിതാവസ്ഥ സാമൂഹിക സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്നു സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആശങ്കയറിയിക്കുകയും ചെയ്തിരുന്നു. ഹിന്ദുമതത്തെ ക്ഷയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു മതങ്ങളെ ശക്തിപ്പെടുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദസരസ്വതി പറഞ്ഞിരുന്നു.

കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങളെ സ്വാധീനിച്ച് വന്‍തോതിലുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നതായും സമ്മേളനം അഭിപ്രായപ്പെട്ടു.

Read More >>