സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ വിജിലന്‍സ് അന്വേഷിക്കും

ജപ്പാന്‍, ജലനിധി പദ്ധതികളെകുറിച്ചാണ് അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുടിവെള്ള പദ്ധതികളില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം.

സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ വിജിലന്‍സ് അന്വേഷിക്കും

സംസ്ഥാനത്തെ വിവിധ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങി വിജിലന്‍സ്. ജപ്പാന്‍, ജലനിധി പദ്ധതികളെകുറിച്ചാണ് അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സിഎജിയുടെ സഹായത്തോടെ അന്വേഷണം നടത്താനാണ് നിര്‍ദേശം. കല്ലട, പഴശ്ശി, പുല്‍പ്പള്ളി കുടിവെള്ള പദ്ധതികളും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുപ്പ് ആരംഭിച്ചു. കുടിവെള്ള പദ്ധതികളില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം.