ഉന്നതരെ തലോടി ബെഹ്‌റ; അഴിമതി കേസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍

അഴിമതിക്കേസുകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു കേസെടുക്കേണ്ടെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടുകൂടി മാത്രമേ എഫ്‌ഐആര്‍ പാടുള്ളൂ. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇനിമുതല്‍ അനുമതിയില്ല. വലിയ തുകയുടെ അഴിമതി സംബന്ധിച്ച് പരാതി ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്ടറെ അറിയിക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം. അതേസമയം, ഒരു ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനു വേണ്ടിയാണ് പുതിയ നിയന്ത്രണമെന്നാണ് വിശദീകരണം.

ഉന്നതരെ തലോടി ബെഹ്‌റ; അഴിമതി കേസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍. മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, ഡിവൈഎസ്പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ അഴിമതി കേസുകളിലാണ് ബെഹ്‌റ നിയന്ത്രണം വരുത്തിയിരിക്കുന്നത്.

അഴിമതിക്കേസുകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു കേസെടുക്കേണ്ടെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടുകൂടി മാത്രമേ എഫ്‌ഐആര്‍ പാടുള്ളൂ. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇനിമുതല്‍ അനുമതിയില്ല. വലിയ തുകയുടെ അഴിമതി സംബന്ധിച്ച് പരാതി ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്ടറെ അറിയിക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം. അതേസമയം, ഒരു ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനു വേണ്ടിയാണ് പുതിയ നിയന്ത്രണമെന്നാണ് വിശദീകരണം.

ഉത്തരവിന്റെ പകര്‍പ്പ് എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും ഡയറക്ടര്‍ അയച്ചു. വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിനു പിന്നാലെ ഇത്തരമൊരു നിര്‍ദേശം ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നു. എന്തെങ്കിലും തരത്തിലുള്ള പരാതി അഴിമതിയുമായി ബന്ധപ്പെട്ടു ലഭിച്ചാല്‍ അതിന്റെ കോപ്പി വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറണം. ഈ പരാതി പരിശോധിച്ചതിനു ശേഷം കഴമ്പുണ്ടെന്നു കണ്ടാല്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ചു കേസെടുക്കാന്‍ ബന്ധപ്പെട്ട യൂണിറ്റുകള്‍ക്കു നിര്‍ദേശം നല്‍കുമെന്നാണ് വിവരങ്ങള്‍.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഴിമതി കേസുകളിലടക്കം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ സര്‍ക്കുലറുകള്‍ക്കും ഇതുസംബന്ധിച്ച സുപ്രീംകോടതി വിധികള്‍ക്കും എതിരാണ് ഈ ഉത്തരവെന്ന ആരോപണമുണ്ട്. നിലവിലുള്ള ലളിതകുമാരി കേസുള്‍പ്പെടെയുള്ള അഴിമതി കേസുകളില്‍ സുപ്രീംകോടതി വിധികളുടെ ലംഘനമാണ് ഈ സര്‍ക്കുലറെന്നാണ് ആരോപണം.

അഴിമതിയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാലോ അതില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടാലോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അതാതു യൂണിറ്റുകള്‍ പ്രാഥമികാന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

Read More >>