പൊലീസ് സ്റ്റേഷനുകളെ തിരിച്ചറിയാനെന്തിന് ഒരേ നിറം? അങ്ങനെയെങ്കിൽ റേഷൻ കടകൾക്കല്ലേ ഒരേ പെയിന്റ് വേണ്ടതെന്ന് വിജിലൻസ് കോടതിയുടെ പരിഹാസം

ഏപ്രില്‍ മാസം 26 നാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിഐ, ഡിവൈഎസ്പി ഓഫീസുകളിലും ഡ്യൂലക്സ് കമ്പനിയുടെ ഒലിവ് ബ്രൗണ്‍ കളര്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം. ഇത് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ അടക്കം നടപ്പാക്കുകയും ചെയ്തിരുന്നു.

പൊലീസ് സ്റ്റേഷനുകളെ തിരിച്ചറിയാനെന്തിന് ഒരേ നിറം? അങ്ങനെയെങ്കിൽ റേഷൻ കടകൾക്കല്ലേ ഒരേ പെയിന്റ് വേണ്ടതെന്ന് വിജിലൻസ് കോടതിയുടെ പരിഹാസം

പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന പൊലീസ് മേധാവിയായിരിക്കുമ്പോഴുള്ള വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ സർക്കുലറിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഹാസം. പൊലീസ് സ്റ്റേഷനുകളെ തിരിച്ചറിയാൻ ഒരേ നിറത്തിന്റെ ആവശ്യമുണ്ടോയെന്നും അങ്ങനെയെങ്കിൽ റേഷൻ കടകൾക്കല്ലേ ഒരേ പെയിന്റ് അടിക്കേണ്ടതെന്നും ചോദിച്ചു.

ലോക്നാഥ് ബെഹ്റയുടെ സർക്കുലറിനെതിരായി പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിക്കവെയായിരുന്നു കോടതിയുടെ പരിഹാസം. വിഷയത്തിൽ ഈമാസം 20നു വിശദീകരണം നൽകണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടു.

ഏപ്രില്‍ മാസം 26 നാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിഐ, ഡിവൈഎസ്പി ഓഫീസുകളിലും ഡ്യൂലക്സ് കമ്പനിയുടെ ഒലിവ് ബ്രൗണ്‍ കളര്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം. ഇത് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ അടക്കം നടപ്പാക്കുകയും ചെയ്തിരുന്നു.

സർക്കുലർ വിവാദമായതോടെ, വിശദീകരണവുമായി ലോക്നാഥ് ബെഹ്റ രം​ഗത്തെത്തിയിരുന്നു. പൊലീസ് സ്റ്റേഷനുകൾക്ക് ഒരേ കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കണമന്ന ഉത്തരവ് താൻ പുറത്തിറക്കിയിട്ടില്ലെന്നും അത്തരമൊരു തീരുമാനമെടുത്തത് സെന്‍കുമാറിന്റെ കാലത്താണെന്നുമായിരുന്നു ബെഹ്റയുടെ പ്രതികരണം. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിറം നിര്‍ദേശിച്ചതെന്നും ബെഹ്റ വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ടി പി സെൻകുമാർ ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു ബെഹ്‌റയുടെ വിശദീകരണം. ബെഹ്റയുടെ കാലത്തിറങ്ങിയ ഉത്തരവാണെന്നു കാണിച്ചാണ് സെന്‍കുമാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ 2015ല്‍ ടിപി സെന്‍കുമാര്‍ ഡിജിപി ആയിരുന്ന കാലത്താണ് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഒരേ നിറം കൊടുക്കാൻ തീരുമാനിച്ചതെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് അയച്ച വിശദീകരണ കത്തില്‍ ബെഹ്റ വ്യക്തമാക്കിയിരുന്നത്.