വട്ടിയൂര്‍ക്കാവ് ആരുടെയും വത്തിക്കാനല്ല, കെ പി സി സി പ്രസിഡന്റ് സീറോയാണ്; വെള്ളാപ്പള്ളി നടേശന്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 14251 വോട്ടിനാണ് വിജയിച്ചത്

വട്ടിയൂര്‍ക്കാവ് ആരുടെയും വത്തിക്കാനല്ല, കെ പി സി സി പ്രസിഡന്റ് സീറോയാണ്; വെള്ളാപ്പള്ളി നടേശന്‍

വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

'വട്ടിയൂര്‍ക്കാവ് ആരുടെയും വത്തിക്കാനല്ല. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് ചിലര്‍ ഊറ്റം കൊണ്ടു. കോണ്‍ഗ്രസ് എന്‍എസ്എസ്സിന്റെ കുഴിയില്‍ വീണു. ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസ്സുകാരുടെ തലയില്‍ തലച്ചോറില്ല. ചകിരിച്ചോറാണ്. വേറെ പണി നോക്കുന്നതാണ് നല്ലത്. കെ പി സി സി പ്രസിഡന്റ് സീറോയാണ്" അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 14251 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ജയത്തിലേക്കാണ് എത്തിയത്. എന്‍.എസ്.എസ് പരസ്യമായി യു.ഡി.എഫിനായി രംഗത്തെത്തിയ വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് ജയം ശ്രദ്ധേയമാണ്.

Read More >>