നാടോടി ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വ്യാപാരി അറസ്റ്റിൽ

കർണാടക ഷിമോഗ സ്വദേശികളായ നാടോടികുടുംബത്തിലെ ബാലികയ്ക്കാണ് പീഡനമേൽക്കേണ്ടിവന്നത്. ഇവർ നേരത്തെ കുടുംബസമേതം തമ്പടിച്ചിരുന്നത് മുരളീധരന്റെ കടയ്ക്ക് സമീപത്തായിരുന്നു. ഈ കാലത്താണ് പീഡനം നടന്നത്.

നാടോടി ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വ്യാപാരി അറസ്റ്റിൽ

പാതയോരത്ത് തമ്പടിച്ച് താമസിക്കുന്ന നാടോടി കുടുംബത്തിലെ പന്ത്രണ്ടുവയസ്സുകാരിയായ ബാലികയെ തുടർച്ചയായി പീഡിപ്പിക്കുകയും ഗര്ഭിണിയാക്കുകയും ചെയ്ത വ്യാപാരി അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് പെരിയ ബസാറിലെ പച്ചക്കറി വ്യാപാരി മുരളീധരനെയാണ് ബേക്കൽ സി ഐ വിശ്വംഭരൻ അറസ്റ്റ് ചെയ്തത്.

കർണാടക ഷിമോഗ സ്വദേശികളായ നാടോടികുടുംബത്തിലെ ബാലികയ്ക്കാണ് പീഡനമേൽക്കേണ്ടിവന്നത്. ഇവർ നേരത്തെ കുടുംബസമേതം തമ്പടിച്ചിരുന്നത് മുരളീധരന്റെ കടയ്ക്ക് സമീപത്തായിരുന്നു. ഈ കാലത്താണ് പീഡനം നടന്നത്.

കഴിഞ്ഞദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച ബാലികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്ഭിണിയാണെന്നറിഞ്ഞത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ ബാലികയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ബേക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.