കീഴാറ്റൂർ സ്ഥിതി ഗുരുതരം; തീ കൊളുത്തി മരിക്കാൻ തയ്യാറായി വയല്‍ക്കിളികൾ; നമ്പ്രാടത്ത് ജാനകിയടക്കം 20 പേർ മണ്ണെണ്ണ ഒഴിച്ച് നിൽക്കുന്നു

സ്ഥലം അളക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് വയല്‍ക്കിളി സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

കീഴാറ്റൂർ സ്ഥിതി ഗുരുതരം; തീ കൊളുത്തി മരിക്കാൻ തയ്യാറായി വയല്‍ക്കിളികൾ; നമ്പ്രാടത്ത് ജാനകിയടക്കം 20 പേർ മണ്ണെണ്ണ ഒഴിച്ച് നിൽക്കുന്നു

തീ കൊളുത്തി മരിക്കാൻ തയ്യാറായി 70 വയസുകാരിയടക്കം 20 പേർ. കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി സമര സമിതിയുടെ നേതൃത്വത്തില്‍ ആത്മഹത്യാ ഭീഷണി. ബൈപാസ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ വേണ്ടി ഉദ്യോഗസ്ഥര്‍ കീഴാറ്റൂര്‍ വയലില്‍ എത്തും. ഇതിനെതിരെയാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സമര സമിതി അംഗങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 20ൽ അധികം സമര സമിതി അംഗങ്ങൾ കീഴാറ്റൂർ വയലിലെത്തി ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ദേഹത്തൊഴിച്ചാണ് ഭീഷണി മുഴക്കുന്നത്.ഇന്ന് രാവിലെ ആറു മണിയോടെ പെട്രോള്‍, മണ്ണെണ്ണ എന്നിവ ദേഹത്തൊഴിച്ച് തീപ്പെട്ടിയും കൈയില്‍ പിടിച്ചായിരുന്നു സമരക്കാർ ഭീഷണി മുഴക്കിയത്. വയലിൽ കൂട്ടിയിട്ടിരിക്കുന്ന വൈക്കോൽ കൂനയ്‌ക്കൊക്കെ സമരക്കാർ തീയിട്ടുണ്ട്. 'സ്ഥലം അളക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന്' വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.സ്ഥലം അളക്കാനായി എത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്ന് നേരത്തെ വയൽക്കിളികൾ പ്രഖ്യാപിച്ചിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനായി വലിയ പൊലീസ് സന്നാഹമാണ് കീഴാറ്റൂർ എത്തിയത്. സമരക്കാരെ അറസ്റ്റ് ചെയ്യാൻ എത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയുമാണ് സമരക്കാർ. വയൽക്കിളി നേതാവ് നമ്പ്രടത്ത് ജാനകി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. പൊലീസിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള നടപടികൾ ഉണ്ടായാൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നും വയൽക്കിളികൾ വ്യക്തമാക്കി.സമരം അടച്ചമർത്താൻ സിപിഐഎമ്മിന്റെ ഭാഗത്തുനിന്നും നിരന്തര ശ്രമങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യത്യസ്ത സമരമുറയുമായി വയൽക്കിളികൾ രംഗത്തെത്തിയത്. കീഴാറ്റൂരിലെ സമരം കാറ്റുപോയ ബലൂൺ പോലെയാണെന്ന് കഴിഞ്ഞ ദിവസം പി ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടാതെ മൂന്നുപേർ ഒഴികെ ഭൂവുടമകൾ എല്ലാവരും സ്ഥലം നല്കാൻ തയ്യാറാണെന്ന അവകാശവാദവും സിപിഐഎം ഉന്നയിച്ചിരുന്നു.

Read More >>