പെമ്പിളൈ ഒരുമൈക്കെതിരായ വിവാദ പരാമർശം; എം എം മണിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയോട് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെടും. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് എം എം മാണിയിൽ നിന്നുണ്ടായതെന്നു വനിതാ കമ്മീഷനംഗം പ്രമീളാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.

പെമ്പിളൈ ഒരുമൈക്കെതിരായ വിവാദ പരാമർശം;   എം എം മണിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

പെമ്പിളൈ ഒരുമൈക്കെതിരായ എം എം മണിയുടെ വിവാദ പരാമർശത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീകളെ അവഹേളിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. ശിക്ഷാർഹമായ കുറ്റമാണിതെന്നും വനിതാ കമ്മീഷൻ അംഗം പ്രമീളാദേവി പറഞ്ഞു.

കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയോട് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നും പ്രമീളാദേവി വിശദീകരിച്ചു.

പൊതുപ്രസംഗത്തിനിടെ പെമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ടു എം എം മണി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി സ്വരം കടുപ്പിച്ചതോടെ മണി ഖേദം പ്രകടിപ്പിച്ചിരുന്നു.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുൾപ്പെടെയുള്ള നേതാക്കളും എം എം മണിക്കെതിരെ രംഗത്ത് വന്നിരുന്നു.

മാധ്യമപ്രവർത്തകർക്കെതിരെയായിരുന്നു തന്റെ പ്രസംഗമെന്നും മണക്കാട് പ്രസംഗം മുതൽ തന്നെ വേട്ടയാടുന്ന മാധ്യമങ്ങൾ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്നും എം എം മണി ഇന്ന് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പെമ്പിളൈ ഒരുമൈ എന്ന വാക്കു മാത്രമാണ് താൻ പറഞ്ഞതെന്നും സ്ത്രീകൾക്കെതിരെ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നുമാണ് മണിയുടെ വിശദീകരണം.