യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം: മുഖ്യ പ്രതികൾ പിടിയിൽ

തിരുവനന്തപുരം കേശവദാസപുരത്ത് വച്ചാണ് കന്റോണ്‍മെന്റ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം: മുഖ്യ പ്രതികൾ പിടിയിൽ

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. ഇരുവരും എസ്എഫ്ഐ യൂണിവേഴ്‌സിറ്റി കോളേജ് യുണിറ്റ് നേതാക്കളാണ്.

തിരുവനന്തപുരം കേശവദാസപുരത്ത് വച്ചാണ് കന്റോണ്‍മെന്റ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാന്‍ വേണ്ടി ഓട്ടോയില്‍ കേശവദാസപുരത്ത് ഇരുവരും എത്തുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു.

കേസിലെ മറ്റു പ്രതികളായ ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെട ആറുപേര്‍ പിടിയിലായി. അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.