അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ അൺഎയ്ഡഡ് സ്‌കൂളുകൾ കോടതിയിലേക്ക്; കോഴവാങ്ങി നിയമനം നടത്തുന്ന എയ്ഡഡ് സ്‌കൂളുകളെ സഹായിക്കാനുള്ള നടപടിയെന്ന് ആരോപണം

ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്ന എയ്‌ഡഡ്‌ സ്‌കൂളുകളെ സഹായിക്കാനായാണ് അൺഎയ്ഡഡ് സ്‌കൂളുകളെ തകർക്കുന്നത് എന്നാണു അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെ പ്രധാന ആരോപണം. മുഴുവൻ അൺഎയ്ഡഡ് സ്‌കൂളുകളും നിലവാരമില്ലാത്തവയാണെന്ന പ്രചാരണം ചില എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർ നടത്തുകയാണെന്നും ഇതു ഈ മേഖലയിലെ മുഴുവൻ സ്‌കൂളുകളെയും പ്രതികൂലമായി ബാധിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.

അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ അൺഎയ്ഡഡ് സ്‌കൂളുകൾ കോടതിയിലേക്ക്; കോഴവാങ്ങി നിയമനം നടത്തുന്ന എയ്ഡഡ് സ്‌കൂളുകളെ സഹായിക്കാനുള്ള നടപടിയെന്ന് ആരോപണം

സംസ്ഥാനത്തെ നിലവാരമില്ലാത്ത അൺഎയ്ഡഡ് സ്‌കൂളുകൾ അടച്ചു പൂട്ടാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കത്തിനെതിരെ സ്‌കൂൾ മാനേജ്‌മെന്റുകൾ കോടതിയിലേക്ക്. കാസർഗോഡ് ജില്ലയിലെ അൺഎയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അൺഎയ്ഡഡ് വിദ്യാലയങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും കൂടിയാണ് മാനേജ്‌മെന്റുകളുടെ നീക്കം.

ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്ന എയ്‌ഡഡ്‌ സ്‌കൂളുകളെ സഹായിക്കാനായാണ് അൺഎയ്ഡഡ് സ്‌കൂളുകളെ തകർക്കുന്നത് എന്നാണു അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെ പ്രധാന ആരോപണം. മുഴുവൻ അൺഎയ്ഡഡ് സ്‌കൂളുകളും നിലവാരമില്ലാത്തവയാണെന്ന പ്രചാരണം ചില എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർ നടത്തുകയാണെന്നും ഇതു ഈ മേഖലയിലെ മുഴുവൻ സ്‌കൂളുകളെയും പ്രതികൂലമായി ബാധിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.

ജില്ലയിലേതടക്കം സംസ്ഥാനത്തെ പല സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളും പിടിഎ ഫണ്ട് ഉൾപ്പെടെയുള്ള ഇനങ്ങളിൽ വൻതുക ഈടാക്കുന്നുണ്ടെന്നും, അൺഎയ്ഡഡ് വിദ്യാലയങ്ങൾ കൂടിയ ഫീസ് വാങ്ങുകയാണെന്ന ആരോപണം ദുഷ്ടലാക്കോടെ നടത്തിവരികയാണെന്നും സംഘടനാ നേതാക്കൾ ആരോപിക്കുന്നു.

നിലവാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള പ്രാരംഭനടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സാഹചര്യത്തിൽ തർക്കം കോടതിയിലേക്ക് നീങ്ങുന്നതോടെ സർക്കാരിനും മാനേജ്‌മെന്റുകൾക്കും ഇടയിൽ കടുത്ത പോര് രൂപപ്പെടാനാണ് സാധ്യത.