കശ്മീരികൾക്ക് എതിരായ സംഘപരിവാർ അക്രമത്തിനെതിരെ പോസ്റ്റർ; മലപ്പുറം ​ഗവ. കോളേജിൽ രണ്ട് വിദ്യാർത്ഥികൾ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

രാ​ജ്യ​ത്തി​ന്റെ അ​ഖ​ണ്ഡ​ത​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ കോളേജി​ൽ പോ​സ്​​റ്റ​ർ പ​തി​ച്ചെ​ന്ന​ പ്രി​ൻ​സി​പ്പ​ലിന്റെ പ​രാ​തി​യി​ലാണ് ഇവർക്കെതിരെ 124 (എ) അനുസരിച്ച് പൊലീസ് കേസെടുത്തത്.

കശ്മീരികൾക്ക് എതിരായ സംഘപരിവാർ അക്രമത്തിനെതിരെ പോസ്റ്റർ; മലപ്പുറം ​ഗവ. കോളേജിൽ രണ്ട് വിദ്യാർത്ഥികൾ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരികൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പോസ്റ്റർ പതിച്ച രണ്ട് വിദ്യാർത്ഥികൾ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ. മ​ല​പ്പു​റം ഗ​വ. കോ​ള​ജിലെ ബിരുദ വിദ്യാർത്ഥികളായ റിൻഷാദ്, മുഹമ്മദ് ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 'കശ്മീരികൾക്ക് എതിരായ സംഘപരിവാർ അക്രമത്തിൽ പ്രതിഷേധിക്കുക' എന്ന പോസ്റ്ററാണ് ഇവർ പതിച്ചത്.'റാഡിക്കൽ സ്റ്റു‍ഡന്റ്സ് ഫോറം' എന്ന വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകരാണ് ഇവർ. രാ​ജ്യ​ത്തി​ന്റെ അ​ഖ​ണ്ഡ​ത​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ കോളേജി​ൽ പോ​സ്​​റ്റ​ർ പ​തി​ച്ചെ​ന്ന​ പ്രി​ൻ​സി​പ്പ​ലിന്റെ പ​രാ​തി​യി​ലാണ് ഇവർക്കെതിരെ 124 (എ) അനുസരിച്ച് പൊലീസ് കേസെടുത്തത്. തുടർന്ന്​ വീ​ട്ടി​ൽ നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.മൂന്നു നാലു മാസത്തിനു മുമ്പ് കോളേജിൽ രൂപീകരിച്ച സംഘടനയാണ് റാഡിക്കൽ സ്റ്റു‍ഡന്റ്സ് ഫോറം. പുൽവാമ ഭീകരാക്രമണത്തിനു ശേഷം കശ്മീരികൾക്കെതിരെ സംഘപരിവാർ വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇവരുടെ വാഹനങ്ങൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇവർ ഇത്തരമൊരു പോസ്റ്റർ പതിച്ചതെന്നാണ് വിവരം.