വനം വകുപ്പിന്റെ സ്ഥലം കൈയേറി റോഡ് നിർമ്മാണം: സിപിഐഎം ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളുടെ വക 33 ലക്ഷം 'സഹായം'

മുതലമട പഞ്ചായത്തു തൊഴിലുറപ്പു പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും പൂർണ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പിന്റെ സ്ഥലം കൈയേറി റോഡ് വെട്ടുന്നതില്‍ പങ്കാളികളായി. അത് കൊണ്ട് തന്നെ ഈ രണ്ടു പഞ്ചായത്തു ഭരണ സമിതിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എര്‍ത്ത് വാച്ച് കേരള കേന്ദ്ര വനം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വനം വകുപ്പിന്റെ സ്ഥലം കൈയേറി റോഡ് നിർമ്മാണം: സിപിഐഎം ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളുടെ വക 33 ലക്ഷം സഹായം

നെല്ലിയാമ്പതിയില്‍ നിന്ന് പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് കൊടും കാട്ടിലൂടെയുള്ള പെരിയച്ചോല വനപാത വീതികൂട്ടാനും കോണ്‍ക്രീറ്റ് ചെയ്യാനും സിപിഐഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട്. നെല്ലിയാമ്പതി, മുതലമട ഗ്രാമപഞ്ചായത്തുകള്‍ 33 ലക്ഷം രൂപയുടെ ഫണ്ട് ഈ റോഡ് വീതി കൂട്ടി നവീകരിക്കാന്‍ അനുവദിച്ചതായി നാരദ ന്യൂസിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് ആനമട മുതല്‍ പെരിയച്ചോല വരെയുള്ള റോഡിന്റെ വളവുകളില്‍ കല്ല് പതിച്ചു കോണ്‍ക്രീറ്റ് ചെയ്യാന്‍ 28 ലക്ഷം രൂപയാണ് സ്വന്തം ഫണ്ടില്‍ നിന്നും വകയിരുത്തിയത്.


Image Title

മുതലമട പഞ്ചായത്തു തൊഴിലുറപ്പു പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും പൂർണ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പിന്റെ സ്ഥലം കൈയേറി റോഡ് വെട്ടുന്നതില്‍ പങ്കാളികളായി. അത് കൊണ്ട് തന്നെ ഈ രണ്ടു പഞ്ചായത്തു ഭരണ സമിതിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എര്‍ത്ത് വാച്ച് കേരള കേന്ദ്ര വനം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില സ്വകാര്യ എസ്റ്റേറ്റുകാര്‍ വനഭൂമി തന്നെ കയ്യേറി എസ്റ്റേറ്റുകളും മറ്റും നിര്‍മ്മിച്ചിട്ടുള്ള പെരിയച്ചോലയിലേക്ക് പോകാനാണ് മുതലമട, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് 33 ലക്ഷം രൂപ റോഡിനായി മുടക്കാനിരുന്നത്. വനത്തിനുള്ളില്‍ വനംവകുപ്പിന്റേതായ വനപാതകള്‍ മണ്ണും കല്ലുമിട്ട് കുഴി നികത്തി അറ്റകുറ്റപണികള്‍ ചെയ്യണമെങ്കില്‍ പോലും കേന്ദ്ര വനമന്ത്രാലയത്തിന്റെ അനുമതി വേണം. ഇത്തരം അനുമതികള്‍ ഒന്നുമില്ലാതെയാണ് രണ്ട് പഞ്ചായത്തുകളും വനപാത കല്ല് പതിച്ച് കോണ്‍ക്രീറ്റ് ചെയ്യാന്‍ തുക അനുവദിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഫണ്ട് നല്‍കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. പെരിയചോലയില്‍ വനപാത പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് രണ്ട് പഞ്ചായത്തുകളും പറഞ്ഞിരുന്നത്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.


Image Title


കഴിഞ്ഞ മെയ്മാസത്തില്‍ പെരിയചോലയിലേക്കുള്ള ആറുകിലോമീറ്റര്‍ വനപാത സ്വകാര്യ എസ്റ്റേറ്റുകാര്‍ വീതികൂട്ടി പുനര്‍നിര്‍മ്മാണം നടത്തിയത് വിവാദമായിരുന്നു. വന്‍മരങ്ങള്‍ വരെ പിഴുത് മാറ്റി പലയിടത്തും ആറ് മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ വീതികൂട്ടിയാണ് പാത പുനര്‍നിര്‍മ്മാണം നടത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അന്നത്തെ മുഖ്യ വനപാലകന്‍ ഡോ. പി.സി ജോഷി സ്ഥലത്തെത്തി അന്വേഷണം നടത്തി. വനം കയ്യേറി വനപാത പുനര്‍നിര്‍മ്മാണം നടത്തിയിട്ടില്ലെന്ന ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം അദ്ദേഹം തള്ളിക്കളയുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പെരിയച്ചോല ഭാഗത്തെ ചില സ്വകാര്യ എസ്‌റ്റേറ്റുകാരും തൊഴിലാളികളും അടക്കം 13 പേര്‍ക്കെതിരെ വനനിയമം അനുസരിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പെരിയച്ചോല ഭാഗത്താണ് വനഭൂമി കൈയേറിയിട്ടുള്ളതെന്ന് മുഖ്യവനപാലകന് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെടുകയും കൈയേറിയ സ്ഥലത്തു മാര്‍ക്ക് ചെയ്ത് കുറ്റിയടിച്ചിട്ടുമുണ്ട്. ഇതിനിടയില്‍ നെമ്മാറ ഡി.എഫ്.ഓ ഉള്‍പ്പെടെയുള്ള16 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സി.സി.എഫ് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. വനംവകുപ്പ് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആകെ ഒരു ലക്ഷം രൂപയാണ് ഈ പാതയുടെ അറ്റകുറ്റപണിക്ക് ചെലവിട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതും നിലവിലുള്ള റോഡിന്റെ അരികത്തു കൂടി വെള്ളം ഒഴുകി പോകാനുള്ള ചാല്‍ ഉണ്ടാക്കാനാണ് ചെലവിട്ടിട്ടുള്ളത്.Read More >>