കരുനാ​ഗപ്പള്ളിയിൽ 12കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ക്ഷേത്ര പൂജാരിയും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ‌

കരുനാഗപ്പളളി സ്വദേശിയായ ക്ഷേത്രപൂജാരി രഞ്ജു പന്ത്രണ്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് പെണ്‍കുട്ടി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.

കരുനാ​ഗപ്പള്ളിയിൽ 12കാരി പീഡിപ്പിക്കപ്പെട്ട സംഭവം; ക്ഷേത്ര പൂജാരിയും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ‌

കൊല്ലം കരുനാ​ഗപ്പള്ളിയിൽ 12 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ഷേത്ര പൂജാരിയും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി രഞ്ജുവാണ് പിടിയിലായത്.

കഴിഞ്ഞദിവസമാണ് പെൺകുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരൻ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കാണുന്നത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.

എന്നാൽ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാവുകയായിരുന്നു. ഇതോടെ അയൽവാസികളടക്കം നിരവധി പേർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയാണ് കുട്ടിയുടെ അമ്മയേയും അയൽവാസിയായ ക്ഷേത്ര പൂജാരിയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. ഇയാൾ പെൺകുട്ടിയെ ലൈം​ഗികമായും പ്രകൃതി വിരുദ്ധമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.