ഗോത്രാചാരപ്രകാരം വിവാഹിതരായ 13 ആദിവാസികളെ ജയിലിലടച്ചു; പീഡന വീരൻ വൈദികനെ കണ്ണടച്ച് സംരക്ഷിച്ച ഫാ. തേരകമാണോ കുട്ടികളുടെ സംരക്ഷകൻ?

ഗോത്രചാരപ്രകാരമുള്ള വിവാഹമാണെന്നും ആദിവാസികള്‍ക്ക് നിയമത്തിന്റെ സങ്കീര്‍ണ്ണതകള്‍ അറിയില്ലെന്നും കേസെടുക്കാന്‍ ശിപാര്‍ശ ചെയ്യരുതെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേണപേക്ഷിച്ചിട്ടും 'ജയിലില്‍ കിടക്കുമ്പോള്‍ നിയമം പഠിച്ചോളും' എന്ന് പറഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി ചെയര്‍മാന്‍ അറസ്റ്റിന് നിര്‍ദേശം നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഫാ. റോബിന്‍ വടക്കുംചേരിയെ സംരക്ഷിച്ചതും വൈദികനായ ഫാ. തേരകം തന്നെ. വിവാഹിതരായ 13 ആദിവാസി യുവാക്കളെ പീഡക്കേസില്‍പ്പെടുത്തി ജയിലിലാക്കിയ ഫാ.തേരകത്തിനെതിരെ അന്നേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

ഗോത്രാചാരപ്രകാരം വിവാഹിതരായ 13 ആദിവാസികളെ ജയിലിലടച്ചു; പീഡന വീരൻ വൈദികനെ കണ്ണടച്ച് സംരക്ഷിച്ച ഫാ. തേരകമാണോ കുട്ടികളുടെ സംരക്ഷകൻ?

പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചെന്ന പേരില്‍ 13 ആദിവാസി യുവാക്കളെയാണ് വയനാട് സി ഡബ്ല്യു സി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം അമിത ഉത്സാഹം കാണിച്ച് പോക്‌സോ ചുമത്തി ജയിലിലടച്ചത്. ഗോത്രചാരപ്രകാരമുള്ള വിവാഹമാണെന്നും ആദിവാസികള്‍ക്ക് നിയമത്തിന്റെ സങ്കീര്‍ണ്ണതകള്‍ അറിയില്ലെന്നും കേസെടുക്കാന്‍ ശിപാര്‍ശ ചെയ്യരുതെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേണപേക്ഷിച്ചിട്ടും 'ജയിലില്‍ കിടക്കുമ്പോള്‍ നിയമം പഠിച്ചോളും' എന്ന് പറഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി ചെയര്‍മാന്‍ അറസ്റ്റിന് നിര്‍ദേശം നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഫാ. റോബിന്‍ വടക്കുംചേരിയെ സംരക്ഷിച്ചതും വൈദികനായ ഫാ. തേരകം തന്നെ. വിവാഹിതരായ 13 ആദിവാസി യുവാക്കളെ പീഡക്കേസില്‍പ്പെടുത്തി ജയിലിലാക്കിയ ഫാ.തേരകത്തിനെതിരെ അന്നേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനിടെയാണ് സംഭവം.

അമ്പലവയല്‍ കുമ്പളേരി അയ്യപ്പന്‍ മൂല കോളനിയിലെ ഗോത്രാചാര പ്രകാരം വിവാഹിതനായ ബാബുവിന്റെ ഭാര്യ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ചെന്നപ്പോള്‍ പ്രായപൂര്‍ത്തിയായിലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിയിച്ചു. പരാതിയില്‍ ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്സെടുത്തു. ബലാത്സംഘം അടക്കം നിരവധി വകുപ്പുകളും ചുമത്തി.

ഒരു വര്‍ഷത്തെ വിചാരണ തടവിന് ശേഷം ബാബുവിനെ വയനാട് പോക്സോ കോടതി 40 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇപ്പോള്‍ രണ്ട് വര്‍ഷമായി ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിട്ട്. സ്വന്തം കുഞ്ഞിനെ കാണാന്‍ പോലും ഈ ആദിവാസി യുവാവിന് കഴിഞ്ഞിട്ടില്ല. ബാബുവിന്റെ ജാമ്യ ഹര്‍ജി ഒരു വര്‍ഷമായി ഹൈക്കോടതിയില്‍ തീരുമാനമാകാതെ കിടക്കുകയാണ്. സമാനമായ രീതിയില്‍ മൂന്ന് ആദിവാസികള്‍ക്ക് ശിക്ഷലഭിച്ചപ്പോള്‍ ഒമ്പത് കേസുകളില്‍ വിചാരണ നടക്കുന്നു. ഇവരെല്ലാംതന്നെ ജയിലിലാണ്.

അതേസമയം പ്രായപൂര്‍ത്തിയാകാേെത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനെ ഫാ. തോമസ് ജോസഫ് തേരകം സംരക്ഷിച്ചതിന്റെ നിരവധി തെളിവുകളാണിപ്പോള്‍ പുറത്തുവരുന്നത്. കൂത്തുപറമ്പിനും കുട്ടിയെ കൈമാറ്റചെയ്യപ്പെട്ട വൈത്തിരിയിലെ കോണ്‍വെന്റിനുമിടയില് ഒന്നിലധികം അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളുണ്ടായിട്ടും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിധിക്കുള്ളിലെ സ്ഥാപനത്തിലാണ് കുഞ്ഞിനെ എത്തിക്കുന്നത്. ഫെബ്രുവരി ഏഴിന് രാത്രി വൈത്തിരിയില്‍ എത്തിച്ച കുട്ടിയെക്കുറിച്ച് അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ സി ഡബ്ല്യുസി തയ്യാറായില്ല.

ആദിവാസി കല്യാണങ്ങളില്‍ ഒറ്റദിവസംകൊണ്ട് തീരുമാനത്തിലെത്തുകയും അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത ചെയര്‍മാനാണ് ഫാ. റോബിനെ കണ്ണടച്ച് സംരക്ഷിച്ചത്. സി ഡബ്ല്യു സി അംഗം എന്ന നിലയില്‍ ഡോ.ബെറ്റിയും ഇതില്‍ പങ്കാളിയാണെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നു. ഫാ. തോമസ് ജോസഫ് തേരകം ഇടപെട്ട പല കേസുകളും പുനരന്വേഷണം നടത്തുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. പി ജി ഹരി നാരദാന്യൂസിനോട് പറഞ്ഞു.

Read More >>