ഔദ്യോ​ഗികവാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര; ജയിൽ ഡിഐജിക്കെതിരെ അന്വേഷണം

കഴിഞ്ഞ മാർച്ചിലായിരുന്നു വിവാദമായ സംഭവം. ജയിൽദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നടിക്കൊപ്പം ഡിഐജി പ്രദീപ് ഔദ്യോ​ഗിക വാഹനത്തിൽ എത്തിയെന്നാണു പരാതി.

ഔദ്യോ​ഗികവാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര; ജയിൽ ഡിഐജിക്കെതിരെ അന്വേഷണം

ഔദ്യോ​ഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡിഐജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ഡിഐജി ബി പ്രദീപിനെതിരെയാണ് അന്വേഷണം. ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജയിൽ ഐജിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിർദേശം.

കഴിഞ്ഞ മാർച്ചിലായിരുന്നു വിവാദമായ സംഭവം. ജയിൽദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നടിക്കൊപ്പം ഡിഐജി പ്രദീപ് ഔദ്യോ​ഗിക വാഹനത്തിൽ എത്തിയെന്നാണു പരാതി.