ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജന കമ്മീഷന്‍

സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും മുഴുവന്‍ പഠന കോഴ്‌സുകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പു വരുത്താനായി അപേക്ഷ ഫോമുകളിലും ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലും അതുള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജന കമ്മീഷന്‍

ഭിന്നലിംഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം ,തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജനകമ്മീഷന്‍. ട്രാന്‍സ് ജെന്‍ഡേഴ്‌സ് അടക്കമുള്ള വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനും അവരുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടുള്ള വിവിധ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നതും ഇതിന്റെ മാറ്റമാണ്.

അതേ സമയം വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള വിവിധ മേഖലകളില്‍ ഇവര്‍ ഇപ്പോഴും നേരിടുന്ന വിവേചനം പല തരത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കലാലയ വിദ്യാഭ്യാസമടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലും, തൊഴില്‍ മേഖലകളിലും വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. അപേക്ഷ ഫോമുകളില്‍ ആണ്‍, പെണ്‍ വിഭാഗത്തോടൊപ്പം വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തേയും ഉള്‍പ്പെടുത്തേണ്ടത് ഇതിന് അനിവാര്യമാണെന്ന് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും മുഴുവന്‍ പഠന കോഴ്‌സുകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പു വരുത്താനായി അപേക്ഷ ഫോമുകളിലും ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലും അതുള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പിനും സര്‍വ്വകലാശാല മേധാവികള്‍ക്കുമടക്കം അയച്ചിട്ടുമുണ്ട്. രാജ്യത്ത് ആദ്യമായാണ് ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴില്‍ അവസരം കൊടുക്കുന്നത്. അതിന് പുറമേയാണ് ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലിടങ്ങളിലും വിദ്യാഭ്യാസ രംഗത്തും പ്രാതിനിധ്യം കൊടുക്കണമെന്നുള്ള ഉത്തരവുമായി സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ വകുപ്പിനും യുവജനകമ്മീഷന്‍ കൊടുത്തിടുള്ളത്.