കൊച്ചി മെട്രോ റെയില്‍ ട്രാന്‍സ് യുവതികളോട് വാക്ക് പാലിച്ചു; 23 പേര്‍ ഇനി മെട്രോയിലെ ജോലിക്കാര്‍

ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ട്രാന്‍സ് യുവതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് കൊച്ചി മെട്രോ റെയില്‍ ജോലി വാഗ്ദാനം നടത്തിയത്. 23 ട്രാന്‍സ് യുവതികള്‍ പരിശീലനം പൂര്‍ത്തിയായി. മെട്രോയുടെ തുടക്കം മുതല്‍ ഇവരും ജോലിക്കുണ്ടാകും.

കൊച്ചി മെട്രോ റെയില്‍ ട്രാന്‍സ് യുവതികളോട് വാക്ക് പാലിച്ചു; 23 പേര്‍ ഇനി മെട്രോയിലെ ജോലിക്കാര്‍

ട്രാന്‍സ് ജെന്‍ഡേഴ്‌സിനു ജോലി നല്‍കാമെന്ന വാക്ക് പാലിച്ച് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി 23 ട്രാന്‍സ്ജെന്‍ഡേഴ്‌സ് പുറത്തിറങ്ങി. കൊച്ചി മെട്രോയുടെ വിവിധ വകുപ്പുകളിലാണ് ഇവര്‍ ഇനി ഉണ്ടാകുക. പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതോടെ ട്രാന്‍ജെന്റെഴ്സിനെ സമൂഹത്തിന്‍ മൂഖ്യധാരയിലേക്ക് കൊണ്ടുവരികയും എല്ലാ മേഖലകളിലും അവര്‍ക്ക് ജോലി ചെയ്യുവാന്‍ പ്രാപ്തമാക്കുവാന്‍ സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് പരിശീലന സമാപന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്ത ഡപ്യുട്ടി പൊലീസ് കമ്മീഷണര്‍ എ. ആര്‍ പ്രേംകുമാര്‍ പറഞ്ഞു.


കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തയോഗത്തില്‍ ഇവരില്‍ ഒരാള്‍ ചോദിച്ചു ഞങ്ങള്‍ക്ക് ഒരു ജോലി തരുമോ എന്ന്. ആ ചോദ്യമാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ആദ്യ വെല്ലുവിളി എന്നത് ഇവരെ ഏകോപിക്കുക എന്നതായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ഓരോരുത്തരെയും നേരില്‍ കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. 42 ഓളം പേരെ കണ്ടെത്തിയെങ്കിലും 23 പേരാണ് പരിശീലനം പൂര്‍ത്തിയായത്. 20 പേരെ കൂടി ജോലിക്ക് എടുക്കാമെന്ന് മെട്രോ ഉറപ്പുനല്‍കിയത് ഇവര്‍ നിറഞ്ഞ സന്തോഷത്തോടെയാണ് വരവേറ്റത്. രാജഗിരി കോളേജില്‍ സ്‌കില്‍ ഫോര്‍ ഡെവലപ്മെന്റിന്റെ ഒരുമാസത്തെ പരിശീലനമായിരുന്നു ഇവര്‍ക്ക്.

കൊച്ചി മെട്രോയില്‍ പല വിഭാഗങ്ങളിലും ഇവര്‍ ജോലികളില്‍ ഇനി ഇറങ്ങും കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങളും മറ്റ് ട്രെയിനിങ്ങുകളും കൊടുക്കുന്നത്. കൊച്ചി മെട്രോയില്‍ ഇതിനോടകം തന്നെജോലി നേടുന്ന700 ഓളം കുടുംബ ശ്രീ പ്രവര്‍ത്തകര്‍ക്ക് പുറമെയാണ് 23 ട്രാന്‍സ്ജെന്റേഴ്സും. ജോലികള്‍ക്ക് പ്രാപ്തരായ ഇവരെ മെട്രോ സ്റ്റേഷനുകളിലെ ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങി വിവിധ തസ്തികകളില്‍ അവര്‍ക്ക് താല്‍പര്യമനുസരിച്ചായിരിക്കും നിയമിക്കും. കുടുംബശ്രീയുടെ ഭാഗമായി ഇവര്‍ക്ക് പ്രത്യേകം അയല്‍കൂട്ടം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പരിശീലനം പൂര്‍ത്തിയാവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.ട്രാന്‍സ് യുവതികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം കൂടി മെട്രോ ഒരുക്കുമെന്ന പ്രതീക്ഷയുണ്ട്. നിലവില്‍ കൊച്ചിയില്‍ ട്രാൻസ് യുവതികള്‍ക്ക് താമസിക്കുവാന്‍ സൗകര്യമില്ല. ലോഡ്ജ് മുറികളിലെ ഭീമമായ വാടക ഇവര്‍ക്ക് താങ്ങാനാവില്ല. മെട്രോ റെയില്‍ പോലെ പ്രൊഫഷണലായ സ്ഥാപനം ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ അംഗീകരിച്ചത് മറ്റി തൊഴിലിടങ്ങളിലേയ്ക്കുള്ള വാതിലുകളും തുറക്കുന്നതിന് കാരണമാകും.

Story by
Read More >>