ഡിജിപി നിയമനം വൈകുന്നു; സെൻകുമാർ സുപ്രീംകോടതിയിലേക്ക്

സെന്‍കുമാറിന് അനുകൂലമായി വന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വയുടെ നിയമോപദേശം തേടിയിരുന്നു.

ഡിജിപി നിയമനം വൈകുന്നു; സെൻകുമാർ സുപ്രീംകോടതിയിലേക്ക്

ഡിജിപി നിയമനം വൈകുന്നതിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ച സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നാണ് അറിയുന്നത്.

സെന്‍കുമാറിന് അനുകൂലമായി വന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വയുടെ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായതും ഹരീഷ് സാല്‍വയായിരുന്നു.

എൽഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത ഉടന്‍ സര്‍ക്കാരിന്‌റെ വിവിധ വകുപ്പ് മേധാവികള്‍ക്ക് സ്ഥാനചലനം സംഭവിച്ചിരുന്നു. സെന്‍കുമാറിന് അനുകൂലമായ കേസ് ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരുടെ നിയമനത്തെയും ബാധിക്കുമോയെന്നു സര്‍ക്കാര്‍ നിയമോപദേശം തേടി. സര്‍ക്കാര്‍ ഉത്തരവിലൂടെയായിരുന്നു ഇവരുടെയെല്ലാം നിയമനം നടന്നത്.

സെന്‍കുമാറിന് അനുകൂലമായി ലഭിച്ച കോടതി വിധിയുടെ പകര്‍പ്പ് വെള്ളിയാഴ്ച ചീഫ് സെക്രട്ടറിയ്ക്കു കൈമാറിയിരുന്നു.