'സ്ഥാനം തിരിച്ചു നൽകിയില്ല'; സെൻകുമാർ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തു

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ശ്രമിച്ചത് നളിനി നെറ്റോയാണെന്നും അതിനാൽ തന്റെ നിയമനം വൈകിപ്പിക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യുമെന്നും എന്നും സെൻകുമാർ ഹരജിയിൽ സൂചിപ്പിക്കുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടകയിലെ ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെൻകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമനം നൽകണം എന്ന ഉത്തരവ് നടപ്പിലാക്കാത്തത്തിനെതിരേ ടി പി സെൻകുമാർ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയാണ് കോടതി അലക്ഷ്യ ഹരജി.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ശ്രമിച്ചത് നളിനി നെറ്റോയാണെന്നും അതിനാൽ തന്റെ നിയമനം വൈകിപ്പിക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യുമെന്നും എന്നും സെൻകുമാർ ഹരജിയിൽ സൂചിപ്പിക്കുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടകയിലെ ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെൻകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നഷ്ടപെട്ട കാലാവധി നീട്ടി നൽകണം എന്നും സെൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതുവരെയായി സെൻകുമാർ വിഷയത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുസംബന്ധിച്ച് അഡ്വ. ഹരീഷ് സാൽവയോടു സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിരുന്നു. കഴിഞ്ഞ മന്ത്രിസംഭായോഗത്തിലും വിഷയം പരിഗണനക്ക് വന്നില്ല.

Read More >>