ടി പി സെൻകുമാറിന്റെ പുനർ നിയമനം; സർക്കാർ സുപ്രീംകോടതിയിലേക്ക്

സെന്‍കുമാറിനെ പൊലീസ് മേധാവിയായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതു ക്രമവിരുദ്ധമായാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കോടതി ഇതിനെ അനുകൂലിച്ചില്ല.സര്‍ക്കാരിന്‌റെ നടപടി അന്യായമാണെന്നാണ് കോടതിയുടെ നിലപാട്.

ടി പി സെൻകുമാറിന്റെ പുനർ നിയമനം; സർക്കാർ സുപ്രീംകോടതിയിലേക്ക്

ടി പി സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. കോടതി തീരുമാനം വന്നതിനുശേഷം പുനര്‍നിയമനം സംബന്ധിച്ച വിഷയം പരിഗണിക്കും. ഡിജിപിമാരെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്‌റെ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. ലോകനാഥ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്‍കുമാറിനെ പൊലീസ് മേധാവിയായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതു ക്രമവിരുദ്ധമായാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കോടതി ഇതിനെ അനുകൂലിച്ചില്ല.സര്‍ക്കാരിന്‌റെ നടപടി അന്യായമാണെന്നാണ് കോടതിയുടെ നിലപാട്.

കേരള പോലീസ് നിയമനത്തില്‍ പറയുന്നതനുസരിച്ച് രണ്ടുവര്‍ഷത്തെ കാലാവധി ഭദ്രതയനുസരിച്ചാണെങ്കില്‍ അടുത്തമാസം 21 വരെ സെന്‍കുമാറിന് പോലീസ് മേധാവിയായി തുടരാമായിരുന്നു. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി ഉണ്ടാവാതിരുന്നതിനെത്തുടര്‍ന്നാണ് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

Story by