കാത്തിരിപ്പിനു വിരാമം; സെന്‍കുമാറിനെ സംസ്ഥാന ഡിജിപിയായി പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി

സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്....

കാത്തിരിപ്പിനു വിരാമം; സെന്‍കുമാറിനെ സംസ്ഥാന ഡിജിപിയായി പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി

ടി പി സെന്‍കുമാറിനെ സംസ്ഥാന ഡിജിപിയായി പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീം കോടതി, കോടതി ചെലവിന് 25,000 രൂപ അടയ്ക്കാനും ഉത്തരവിടുകയായിരുന്നു. സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ സംസ്ഥാന ഡിജിപിയാകാന്‍ യാതൊരു തിടുക്കവുമില്ലെന്ന് ടി പി സെന്‍കുമാര്‍ ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>