വീണ്ടും വിജയിച്ച് സെന്‍കുമാര്‍: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനത്തിനു സര്‍ക്കാര്‍ അംഗീകാരം: സെന്‍കുമാര്‍ ഇനി ഹൈക്കോടതി ജഡ്ജിയുടെ തുല്യ പദവിയില്‍

തന്നെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ചഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവു വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഡിജിപി നിയമനം വൈകുന്നതിനെതിരേ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ വീണ്ടും പിന്നോട്ടുപോയത്.

വീണ്ടും വിജയിച്ച് സെന്‍കുമാര്‍: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനത്തിനു സര്‍ക്കാര്‍ അംഗീകാരം: സെന്‍കുമാര്‍ ഇനി ഹൈക്കോടതി ജഡ്ജിയുടെ തുല്യ പദവിയില്‍

ടി പി സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. സന്‍കുമാര്‍ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോകുമെന്ന സൂചനയെത്തുടര്‍ന്നാണ് ആറുമാസത്തോളമായി വൈകിപ്പിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറിയത്.

തന്നെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ചഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവു വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഡിജിപി നിയമനം വൈകുന്നതിനെതിരേ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ വീണ്ടും പിന്നോട്ടുപോയത്.

ട്രിബ്യൂണല്‍ നിയമന ശുപാര്‍ശ സമിതി സര്‍ക്കാരിന് നല്‍കിയത് 2016 ഒക്ടോബര്‍ 22-നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിയോജിപ്പുണ്ടായിരുന്നതിനാല്‍ ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയക്കാതെ വൈകിപ്പിക്കുകയായിരുന്നു. വീണ്ടും അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും പാനല്‍ വിപുലീകരിക്കണമെന്നും ഇതിന് ഗവര്‍ണറുടെ അനുമതി തേടണമെന്നുമായിരുന്നു മന്ത്രിസഭ കൈക്കൊണ്ട തീരമാനം. എന്നാല്‍ ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനത്തില്‍ സര്‍ക്കാരിന് പരിമിതമായ അധികാരം മാത്രമേയുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന നിയമോപദേശത്തെത്തുടര്‍ന്ന് ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.

ഗവര്‍ണര്‍ ഉടന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അയയ്ക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി തലവനായ നിയമനസമിതി അംഗീകരിച്ചശേഷം രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുക. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗത്തിന് ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളുമുണ്ട്. ആറുവര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്.