ലക്ഷങ്ങള്‍ പൊടിക്കുന്നവര്‍ കണ്ണൂര്ക്ക് വാ; ആയിരങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വൈഫൈ സൗകര്യം ഉള്‍പ്പെടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെയുണ്ട്

പയ്യന്നൂരിനടുത്ത് മാടായി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പുതിയങ്ങാടി യുവജന കൂട്ടായ്മയായ ടൗണ്‍ ടീം നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ആകെ ചെലവ് വന്നത് 28,000 രൂപ. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലെ പുതിയങ്ങാടിയില്‍ ഈ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് കേവലം മൂന്ന് ദിവസം കൊണ്ട്. പത്തോളം യുവാക്കളും വിരലിലെണ്ണാവുന്ന കെട്ടിട തൊഴിലാളികളും മാത്രം. ഗുണനിലവാരത്തിലും മുന്‍പന്തിയില്‍. കോണ്‍ഗ്രീറ്റ് ചെയ്ത പില്ലറില്‍ പൈപ്പ് ഉപയോഗിച്ച് സാധാരണ ഷെല്‍ട്ടറുകളുടെ അതേ മാതൃക. ആസ്ബറ്റസ് ഷീറ്റാണ് മേഞ്ഞിട്ടുള്ളത്. വൈഫൈ, ഫസ്റ്റ് എയ്ഡ് ബോക്‌സ്, കുടിവെള്ള സൗകര്യം എന്നിവ പര്യാപ്തമാണ്

ലക്ഷങ്ങള്‍ പൊടിക്കുന്നവര്‍ കണ്ണൂര്ക്ക് വാ; ആയിരങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വൈഫൈ സൗകര്യം ഉള്‍പ്പെടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെയുണ്ട്

സംസ്ഥാനത്തങ്ങോളം ഇങ്ങോളം ലക്ഷങ്ങള്‍ മുടക്കി ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ഒന്ന് കണ്ണൂര്ക്ക് വാ. പയ്യന്നൂരിനടുത്ത് മാടായി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പുതിയങ്ങാടി യുവജന കൂട്ടായ്മയായ ടൗണ്‍ ടീം നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ആകെ ചെലവ് വന്നത് 28,000 രൂപ. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലെ പുതിയങ്ങാടിയില്‍ ഈ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് കേവലം മൂന്ന് ദിവസം കൊണ്ട്. പത്തോളം യുവാക്കളും വിരലിലെണ്ണാവുന്ന കെട്ടിട തൊഴിലാളികളും മാത്രം. ഗുണനിലവാരത്തിലും മുന്‍പന്തിയില്‍.

കോണ്‍ഗ്രീറ്റ് ചെയ്ത പില്ലറില്‍ പൈപ്പ് ഉപയോഗിച്ച് സാധാരണ ഷെല്‍ട്ടറുകളുടെ അതേ മാതൃക. ആസ്ബറ്റസ് ഷീറ്റാണ് മേഞ്ഞിട്ടുള്ളത്. വൈഫൈ, ഫസ്റ്റ് എയ്ഡ് ബോക്‌സ്, കുടിവെള്ള സൗകര്യം എന്നിവ പര്യാപ്തമാണ്. ബസ്സ്, തീവണ്ടി സമയങ്ങളും അത്യാവശ്യ ഫോണ്‍ നമ്പറുകളും ഷെല്‍ട്ടറിലുള്ള ഫ്‌ളക്‌സിലുണ്ട്. അമ്പത് സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതി. ഇതിനടുത്ത് സ്റ്റോപ്പില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഷെല്‍ട്ടറിന് ചെലവ് വന്നതാകട്ടെ 6.02 ലക്ഷം രൂപ.

സാധാരണ നിലയില്‍ തദേശ സ്ഥാപനങ്ങള്‍ വഴി ബസ് കാത്തിരിപ്പ് കേന്ദ്രം സമാപനമായ സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ ഈയടുത്ത ദിവസം മാടായി പഞ്ചായത്ത് ടെണ്ടര്‍ വിളിച്ചത്. 1.02 ലക്ഷം രൂപയ്ക്കും. ഇത് സംബന്ധിച്ച് ശേഖരിച്ച കണക്കിലാണ് ഇങ്ങനെയുള്ളത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കാലയളവാകട്ടെ നാല് മാസക്കാലും. ഇപ്രകാരം ഖജനാവിന് വരുന്ന നഷ്ടം കോടികളും.പ്രദേശത്തെ സാംസ്‌കാരിക-ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ടൗണ്‍ ടീം ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റിലെ അശാസ്ത്രീയതയാണ് സര്‍ക്കാറിന് നഷ്ടമുണ്ടാകാന്‍ കാരണമെന്ന് ടൗണ്‍ ടീം സെക്രട്ടറി ഒ പി അഫീദ് നാരദാന്യൂസിനോട് പറഞ്ഞു.

Story by