എന്താണ് ഗോദ; ആരാണ് വമീക ഗബ്ബി: ബേസിലും ടൊവീനോയും തുറന്നു പറയുന്നു

ഇതൊരു സംസാരമാണ്. ഒരു മലയാളം സിനിമയും ഇങ്ങനെയൊരു തുറന്നു പറച്ചില്‍ സിനിമ റിലീസാകുന്നതിന് മുന്‍പ് നടത്തിയിട്ടില്ല. മെയ് 12ന് റിലീസ് ചെയ്യുന്ന ഗോദ സിനിമയിലെ രഹസ്യങ്ങളാണിവ. സംവിധായകന്‍ ബേസില്‍ ജോസഫ്, നായകന്‍ ടൊവീനോ, നായിക വമീക ഗബ്ബി, ജിം ട്രെയ്‌നര്‍ ഷൈജന്‍, ഫയല്‍വാന്‍ മിന്നല്‍ ജോര്‍ജ് എന്നിവരുടെ തുറന്നു പറച്ചില്‍ വായിക്കാം

എന്താണ് ഗോദ; ആരാണ് വമീക ഗബ്ബി: ബേസിലും ടൊവീനോയും തുറന്നു പറയുന്നു

കുഞ്ഞിരാമായണത്തിനു ശേഷം ഗോദ വരുന്നു. മുത്താരംകുന്ന് പിഒയും ഒരിടത്തൊരു ഫയല്‍വാനുമെല്ലാം ഗുസ്തിയുടെ പശ്ചാത്തലത്തില്‍ മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ചിത്രങ്ങളാണ്. മെക്‌സിക്കന്‍ അപാരതയിലൂടെ കൂടുതല്‍ ആരാധകരെ നേടിയ ടൊവീനോയാണ് നായകന്‍. എസ്രയുടെ കാശുവാരി വിജയത്തിനു ശേഷം ഇ ഫാര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു. മെയ് 12ന് സിനിമ തിയറ്ററിലെത്തും മുന്നേ സംവിധായകന്‍ ബേസില്‍ ജോസഫും ടൊവീനോയും നായിക വമിക ഗബ്ബിയും സിനിമയെക്കുറിച്ച് പറയുകയാണിവിടെ.

ബേസില്‍ ജോസഫ്: കുഞ്ഞിരാമായണം ചെറിയ ക്യാന്‍വാസില്‍ ഉണ്ടായിരുന്ന സിനിമയായിരുന്നു. ഗോദ കുറച്ചുകൂടെ വലിയ ക്യാന്‍വാസില്‍. ഇതില്‍ പ്രധാന ആകര്‍ഷകമാക്കുന്ന ഘടകം എന്നു പറയുന്നത് റെസ്ലിങ് എന്ന് പറയുന്ന സ്‌പോട്ടാണ്. ഞങ്ങള്‍ ഇതിനെകുറിച്ച് പ്ലാന്‍ ചെയ്യുന്ന സമയത്ത് റെസ്ലിങ് ബേസ്ഡ് സ്‌പോര്‍ട്ട്‌സ് മൂവികള്‍ ഒന്നും തന്നെ ഒരു ഭാഷയിലും തന്നെ ഇറങ്ങിയിട്ടില്ല. ഞങ്ങള്‍ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ് ദങ്കല്‍ എന്ന സിനിമ എത്തുന്നത്. അതുകൊണ്ട് റെസിലിങിനെ കുറിച്ച് വലിയൊരു റിസെര്‍ച്ച് ആവശ്യമുണ്ടായിരുന്നു. നല്ല ഫിസിക്ക് ആയിട്ടുള്ള ആള് തന്നെയായിരിക്കണം പ്രധാനമായും കഥാപാത്രമായി വരേണ്ടത്. ഏറ്റവും ആദ്യം വന്ന തീരുമാനം ടോവിനോ ആയിരുന്നു.

ടോവീനോ തോമസ്: ഗുസ്തി ഇതിനുവേണ്ടി പഠിക്കണം എന്ന് ഞങ്ങള്‍ അവിടെ നിന്നും തീരുമാനിച്ചിരുന്നു. ഗുസ്തി ചെയ്യുമ്പോഴുള്ള ഒരു പെര്‍ഫെക്ഷന്‍ വേണം അതുപോലെയായിരുന്നു നീക്കങ്ങള്‍. ഭയങ്കര എനര്‍ജി ചെയ്യേണ്ട പ്രോസസാണ് ഇത്. സ്റ്റാമിനയും ബിള്‍ഡ് ചെയ്‌തെടുക്കണമായിരുന്നു.

ബേസില്‍: ടോവിനോയ്ക്ക് ഇതൊരു ചലഞ്ചിന്‍ പ്രോജക്ട് ആയിരുന്നു ഇത്. ഫിസീക്ക് ശരീരഭാഷ മാറുക, വേറന്തെങ്കിലും ആര്‍ട്ട് അല്ലെങ്കില്‍ സ്‌പോര്‍ട്ട് പഠിച്ചെടുക്കുക ആ സിനിമയ്ക്ക് വേണ്ടി. ടോവിനോയോട് ഞാന്‍ ആവശ്യപ്പെട്ടത് ഭയങ്കര ബീഫി ആയിട്ടുള്ള ഫിസീക്ക് അല്ല ആവശ്യപ്പെട്ടത്.കാരണം റെസലേഴ്‌സ് അങ്ങനെയല്ല റെസലേഴ്‌സ് എല്ലാവരും ഫിസിക്കലി ഫിറ്റ് ആയിട്ടുള്ള ആളുകളാണ്. ആ ഫിസിക്ക് ഉണ്ടാക്കി എടുക്കുക എന്നുള്ളതായിരുന്നു. ടോവിനോയുടെ ആദ്യത്തെ വെല്ലുവിളി.

ടൊവീനോ: ഭയങ്കര ഔട്ട് ഓഫ് ഷേപ്പ് ആയിരിക്കുന്ന സമയത്താണ് ബേസില്‍ ഇത് പറയുന്നത്. ബേസില്‍ :ക്യാറ്റമൗണ്ട് എന്ന ജിം നടത്തുന്ന ഷൈജന്‍ എന്നു പറയുന്ന ആളുയെ അടുത്തായിരുന്നു ട്രെയിനിങ്.

ടൊവീനോ:രാവിലെ നാലരയ്ക്ക് കുത്തിപ്പൊക്കി ജിമ്മില്‍ കൊണ്ടുപോകും. എനിക്ക് പത്തരവരെ കിടന്നുറങ്ങാന്‍ സന്തോഷമാണ്. ജിമ്മിലേക്ക് എത്തുന്നതുവരെ ഞാന്‍ ആലോചിക്കും ബോധം കെട്ടുതുപോലെ അഭിനയിച്ചാലോ പാവം എന്ന് വിചാരിച്ചിട്ട് എന്നെ ഇട്ടിട്ട് പോകുമല്ലോ.

ഷൈജന്‍( ജിം ട്രെയിനര്‍): രാവിലെ എഴുന്നേപ്പിക്കാനുള്ള ബുദ്ധിമുട്ട് മാത്രമേ ഉള്ളു. എഴുന്നേറ്റ് ചെന്ന് ജിമ്മില്‍ എത്തിയിട്ടുണ്ടെങ്കില്‍ കീ കൊടുത്തുവിട്ടതുപോലെയാണ് എത്ര നേരമെങ്കിലും വര്‍ക്ക് ഔട്ട് ചെയ്യാന്‍ പറഞ്ഞാലും ചെയ്തുകൊള്ളും. കുടുതലും നമ്മള്‍ സ്‌കോട്ടാണ്. ലെഗാണ് നമ്മള്‍ ശ്രദ്ധിച്ചത്. എന്നുവെച്ചാല്‍ , ഒരു ഗുസ്തിക്കാരന് വേണ്ടത് ടൈസ് ബലമുള്ളതായിരുകണം. അതുപോലെ ലാക്ക് മസില്‍സ് ,ഷോള്‍ഡേഴ്‌സ്.

ബേസില്‍:ബോളിവുഡ് സിനിമയ്ക്കാണെങ്കില്‍ ഒരു വര്‍ഷത്തോളം ആര്‍ട്ടിസ്റ്റിനെ പ്രിപ്പെയര്‍ ചെയ്യാന്‍ എടുക്കുന്നുണ്ട്. നമ്മുക്ക് സ്‌ക്കോപ്പ് ഇല്ല

ടൊവിനോ:ഒരുപാട് പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അത് നമ്മുക്ക് അഭിമാനിക്കവുന്ന കാര്യം തന്നെയാണ്. ഞാന്‍ എന്റെ കാര്യം മാത്രമല്ല പറയുന്നത്. കഴിഞ്ഞ 30 വര്‍ഷമായിട്ടും വര്‍ക്ക് ഔട്ട് മുടങ്ങാത്ത രഞ്ചി സാറ്. പുള്ളി ഈ പ്രായത്തിലും ഭയങ്കര ഫിറ്റാണ്. ഷൂട്ടിന്റെ സമയത്താണെങ്കിലും ഷൂട്ട് കഴിഞ്ഞ് എങ്ങനെയെങ്കിലും കിടന്ന് ഉറങ്ങാന്‍ റൂമിലേക്ക് വരുമ്പോള്‍ അപ്പുറത്ത് ഡംബെല്‍ കൂട്ടിയിടിക്കുന്ന ശബ്ദം കേള്‍ക്കാം. ചെന്ന് നോക്കുമ്പോള്‍ മോനെ കണ്ടോടാ എന്ന് പറഞ്ഞ് ഇങ്ങനെ നില്‍പ്പുണ്ടാവും.

ഷൈജന്‍:ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അത് ചെയ്തത് വളരെ ഉപകാരപ്പെട്ടു. ഒണ്‍ലൈന്‍ കുടുതല്‍ കവറേജ് കിട്ടിയ ഫോട്ടോയാണ്. അത് ഭയങ്കരമായിട്ടുള്ള ഇപ്രൂവ്‌മെന്റാണ്. വര്‍ക്ക് ഔട്ടില്‍ കൂടുതല്‍ ആത്മവിശ്വസമായി നമ്മുക്ക് മുന്നോട്ട് കയറാം എന്നുള്ളത്.ബേസില്‍:തിനുശേഷം റെസിലിങ് പഠിക്കണം എന്നുള്ളതാണ് ഏറ്റവും അടുത്ത വെല്ലുവിളി.

ടൊവീനോ:എനിക്ക് അറിയില്ലായിരുന്നു എന്താണ് കാട്ടാഗുസ്തി അതിന്റെ നിയമങ്ങള്‍ എന്താണെന്ന് കൃത്യമായിട്ട് അറിയില്ലായിരുന്നു. മിന്നല്‍ ജോര്ജ്ജ് ഫോര്‍ട്ട്‌കൊച്ചിയില്‍ അദ്ദേഹത്തിന്റെ അക്കാരയുള്ളത്. അവിടെ നിന്ന് ഞാന്‍ നാലഴ്ച്ചയോളം ഫോര്‍ട്ട്‌കൊച്ചിയില്‍ താമസിച്ച് ഗുസ്തി പഠിച്ചിരുന്നു.

മിന്നല്‍ ജോര്‍ജ്ജ്:ഓരോ ദിവസം ചെല്ലുന്തോറും വളരെ നല്ല ആക്‌ററിവായിട്ടുള്ള ഫ്‌ളെക്‌സിബിള്‍ ആയിട്ടുള്ള ബോഡി. കാരണം, ഒരു പ്രാവശ്യം കാണിച്ചുകൊടുത്താല്‍ അത് വളരെ കൃത്യമായി ചെയ്യുന്ന ആളാണ് ടോവിനോ...

ബേസില്‍:ആക്ച്യുലി ടൊവിനോയ്ക്ക് സിനിമയില്‍ ഒരുപാട് റെസ്ലിന്‍ രംഗങ്ങള്‍ ഇല്ല. പക്ഷെ ടോവിനോയ്ക്ക് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു ചെയ്യുന്ന കഥാപാത്രം ഉള്‍ക്കൊള്ളുന്ന രീതിയില്‍ ചെയ്യണം എന്ന്.

ടൊവീനോ:ഭയങ്കര ആവശേത്തോടെ ഗുസ്തി പഠിക്കണം എന്ന് ആഗ്രഹം ഉള്ളത് എന്ന് ചോദിച്ചാല്‍ 70 ന് മുകളില്‍ പ്രായമുള്ള മിന്നല്‍ ആശാന്‍ 85 കിലോ ഉള്ള എന്നെ വളരെ ഈസിയായി മലര്‍ത്തിയടിക്കുന്നു.

ബേസില്‍:ടൊവിനോയുടെ റെസിലിങ് രംഗങ്ങള്‍ ഉള്ള സമയത്തൊക്കെ ഒരു സിംഗിള്‍ ഷോട്ടിലാണ് അത് ചെയ്തിരുന്നത് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട്. ഇതിന്റെ ഇടയില്‍ എന്തെങ്കിലും പ്രശ്‌നം പറ്റികഴിഞ്ഞാല്‍ അത് കട്ട് ചെയ്തിട്ട് പിന്നെ ആദ്യം മുതല്‍ തുടങ്ങേണ്ടി വരും . ഈ മൂന്ന് മിനിറ്റ് കഴിയുമ്പോള്‍ തന്നെ അവശനായി കിതച്ച് വരുന്നത് അപ്പോ തന്നെ ഒരു ടേക്ക് പോകാം പറ്റും അതിനെ കുറിച്ച് വിഷമിച്ചാണ് ഷോട്ട് കാണുന്നത് തന്നെ....

വമിഗാ ഗബ്ബി:തുടര്‍ച്ചയായിട്ടുള്ള മൂന്ന് മിനിറ്റ് ഫൈറ്റാണ് ഇവിടെ വിനിയോഗിക്കുന്നത്.

ബേസില്‍ :അത് തുടര്‍ച്ചയായി നാലോ അഞ്ചോ ആറോ ടേക്കിലേക്ക് പോയി ഏഴാമത്തെ ടേക്കിലാണ് ഭാഗ്യത്തിന് കിട്ടിയത്.

വമിഗാ ഹബ്ബി:ആദ്യമായിട്ടാണ് റെസിലിങ് രംഗങ്ങളില്‍ അത്ഭുതപ്പെട്ട് ഇരിക്കുന്നത്. അതിനാല്‍ എനിക്കും നല്ലത് ചെയ്യാന്‍ പറ്റി.

ബേസില്‍ :ആ ഒരു സീനിനുവേണ്ടിയിട്ടാണ് ജിമ്മും ബാക്കി ബോഡി ബിള്‍ഡിംഗ് എല്ലാം തന്നെ ആള് ചെയ്തത്.

ടൊവീനോ:ഒരു സിനിമയ്ക്ക വേണ്ടി അത്രയും വര്‍ക്ക് ഔട്ട് ചെയ്ത്. ഇന്റെന്‍സീവ് ട്രെയിനിങ് കഴിഞ്ഞാണ് വമിഗയും വന്നിരിക്കുന്നത്. ഒരു പേടിയും ഇല്ലാതെ ലോക്കേഷനില്‍ വര്‍ക്ക് ചെയ്യുന്നത്. നാച്യുറല്‍ ആയിട്ട് ആക്ട് ചെയ്യുന്ന നടിയാണ് വമിഗ. ഞാന്‍ സിനിമയുടെ പ്രിവ്യു കണ്ടിടത്തോളം വമിഗയുടെ സിനിമയാണ് ഗോദ എന്ന് പറയുന്നത്. സിനിമ ഇറങ്ങി കഴിയുമ്പോള്‍ പ്രേക്ഷകര്‍ എടുത്തുപറയും പോകുന്ന കാര്യങ്ങളില്‍ ഒന്ന് വിഷ്ണു ശര്‍മ്മയുടെ സിനിമാറ്റോഗ്രാഫിയാണ്. വിഷ്ണു പൊളിച്ചടുക്കിയിട്ടുണ്ട്. അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് വിഷ്ണുവും ബേസിലും തമ്മിലുള്ള സിങ്കാണ്. ഡയറക്റ്ററും ക്യാമറാമാനും ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നെങ്കില്‍ അപ്പോ അതിന്റെ റിസല്‍ട്ട് ഭയങ്കര ഗംഭീരമായിരിക്കും.

പയ്യനൊക്കെ എന്ന് പറഞ്ഞാല്‍ കളിയാക്കാനും അടിച്ചമര്‍ത്താനും ശ്രമിച്ചാലും ബേസില്‍ കഴിവ് നമുക്ക് കുഞ്ഞിരാമായണത്തിലും കാണാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ട. ഹ്യുമര്‍ ഉണ്ടാക്കുക എന്ന് പറയുന്നത് ഒരു ടാലന്റാണ്. ഈ സിനിമ വരുമ്പോള്‍ ഇതൊരു വലിയൊരു ക്യാന്‍വാസിലുള്ള സിനിമയാണ്. വലിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമയാണ്. ഗുസ്തി പോലുള്ളൊരു സംഭവം ഒരുപാട് നാളുകള്‍ക്ക ശേഷം മലയാളികളുടെ മുമ്പിലേക്ക് കൊണ്ടുവരുന്ന സിനിമയാണ്. ഇമോഷന്‍ലിന്റെ കഥ പറയുന്ന സിനിമയാണ്. ഒരുപാട് ഏരിയ ഉണ്ടായിരുന്നു കവര്‍ ചെയ്യാനായിട്ട്. ഇതെല്ലാം ഒരു ഹ്യുമറിന്റെ ബാക്ക്‌ബോണിലൂടെ കടന്നുപോയിരിക്കുന്നത്. എല്ലാം കൂട്ടിയോജിപ്പിക്കാന്‍ ബേസില്‍ ഷൂട്ടിങ് സമയത്ത് മനസ്സില്‍ എഡിറ്റിങ് ചെയ്തു നോക്കുന്നത് കണ്ടിട്ടുണ്ട്. അതില്‍ ബേസില്‍ ബ്രില്ല്യന്റ് ഡയറക്ടറാണ്.

ബേസില്‍ :ഫൈനലി ഞങ്ങള്‍ ഇത് ഒരു കുറേയധികം ടെക്‌നീഷ്യന്‍സ് രാകേഷ് മണ്ടോടി, വിഷ്ണു ശര്‍മ്മ, അഭിനവ് സുന്ദര്‍ നായിക്, ഷാന്‍ റഹ്മാന്‍ ഒരുപാട് ടെക്‌നിഷ്യന്‍സ് ഉണ്ട്. ഒരു ഡ്രീം പ്രൊജക്ട് തന്നെയാണ്.

ടൊവീനോ:ഒരുപാട് തമാശകളും ചെറിയൊരു പ്രണയവും ഫാമിലി ഇമോഷന്‍സും തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടു പോകുന്ന ഒരു നാടന്‍ സിനിമ തന്നെയാണ് ഗോദ.

ബേസില്‍:ഇതില്‍ എല്ലാവരും അവരുടെ മാക്‌സിമം കഴിവുകള്‍ ഈ സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്. അതുപോലെ തന്നെ ആര്‍ട്ടിസ്റ്റ് രഞ്ചി സാറും പാര്‍വ്വതി ചേച്ചിയും അജു വര്‍ഗ്ഗീസ് എല്ലാവരും സ്വന്തം സിനിമ പോലെ തന്നെയാണ് കണ്ടിരിക്കുന്നത്.

ടൊവീനോ:മലയാളികള്‍ക്ക് ഇഷ്ടപ്പെടാനുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട് ഈ സിനിമയില്‍. വളരെയധികം പ്രതിക്ഷയോടെ തന്നെയാണ് ഞങ്ങള്‍ ഈ സിനിമയെ നോക്കി കാണുന്നത്.