സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 200 സ്ത്രീകൾ ശബരിമലയിലേയ്ക്ക്

200 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം ഡിസംബർ 23 നു ശബരിമല കയറും.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 200 സ്ത്രീകൾ ശബരിമലയിലേയ്ക്ക്

.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 200 സ്ത്രീകൾശബരിമല പ്രവേശനത്തിനൊരുങ്ങുന്നു. നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സ്ത്രീകൾ അടങ്ങുന്ന വലിയൊരു സംഘം ശബരിമലയിൽ കയറാൻ തീരുമാനിച്ചിരിക്കുന്നത്.

പൊതു ഇടങ്ങളിലെ ലിംഗവിവേചനമവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സുപ്രീം കോടതി ഇക്കഴിഞ്ഞ സെപ്തംബർ 28ന് യുവതി പ്രവേശനം അനുവദിച്ചു . വിധി നടപ്പിലാക്കാനുള്ള യാതൊരു വിധ നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും . ശബരിമലയിൽ ആചാരാനുഷ്ഠാനത്തിന്റെ പേരിൽ നടക്കുന്ന ലിംഗവിവേചനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും 'നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക്' സംഘാടകർ നാരദ ന്യൂസിനോട് പറഞ്ഞു

"വിശ്വാസികളായ ഭക്തർ പലതവണ ശ്രമിച്ചിട്ടും പലകാരണങ്ങൾ പറഞ്ഞ് സ്ത്രീകളുടെ ശബരിമല പ്രവേശം തടയുക മാത്രമല്ല സർക്കാർ ചെയ്തത് , അതിന് ശ്രമിച്ച രഹ്ന ഫാത്തിമയെ ജാമ്യം പോലും നിഷേധിക്കുന്ന വകുപ്പുകൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ് . ശബരിമല പ്രവേശനത്തിന് ശ്രമിച്ച സ്ത്രീകൾ വീട്ടിലും തെരുവിലും തൊഴിലിടങ്ങളിലും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്"- 'നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക്' പറയുന്നു.

കര്‍ണ്ണാടക , തമിഴ്നാട് തുടങ്ങിയ ഇതര സംസ്ഥനങ്ങളിലെ നൂറോളം സ്ത്രീകളുടെ സംഘം ഈ കൂട്ടായ്മയോട് ഐക്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു