കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്-ദുബൈ വിമാനത്തിന്റെ ടയറുകളാണ് റൺവേയിൽ നിന്നു പറന്നുയരുന്നതിനിടെ പൊട്ടിയത്. ഉടൻ തിരിച്ചുവിളിച്ച വിമാനത്തിൽ നിന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. കരിപ്പൂരിൽ നിന്ന് 11.30നു പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്-ദുബൈ വിമാനത്തിന്റെ ടയറുകളാണ് റൺവേയിൽ നിന്നു പറന്നുയരുന്നതിനിടെ പൊട്ടിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

ടയറുകൾ പൊട്ടിയതോടെ വിമാനം ആടിയുലഞ്ഞത് യാത്രികരെ ഭീതിയിലാഴ്ത്തി. ഉടൻതന്നെ തിരിച്ചുവിളിച്ച വിമാനത്തിൽ നിന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. തുടർന്ന് വിമാനം പാർക്കിങ് ബേയിലേക്കു മാറ്റി. 125 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്

സംഭവത്തെ തുടർന്ന് മറ്റു വിമാന സർവീസുകൾ വൈകി.