എെഎസ് റിക്രൂട്ടറായി കൊച്ചിക്കാരൻ ഇസ്മായിൽ എക്സ്; ഇസ്ലാമോഫോബിയ പരത്തുന്ന ടെെംസ് ഒാഫ് ഇന്ത്യാ കോമിക്സിനെതിരേ പ്രതിഷേധം

ഇന്ത്യയെ ഭീകരവാദികളിൽ നിന്നും സംരക്ഷിക്കുന്ന ഏജന്റ് റാണ എന്ന സീക്രട്ട് ഏജന്റിന്റെ കഥയിലെ വ്യാഴാഴ്ചത്തെ ഭാ​ഗത്തിലാണ് കൊച്ചിക്കാരനായ മുസ്ലിം ഭീകരവാദി പ്രത്യക്ഷപ്പെടുന്നത്. ഇസ്മായിൽ എക്സ് എന്ന കൊച്ചിക്കാരൻ ഐസിസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നയാളാണ്.

എെഎസ് റിക്രൂട്ടറായി കൊച്ചിക്കാരൻ ഇസ്മായിൽ എക്സ്; ഇസ്ലാമോഫോബിയ പരത്തുന്ന ടെെംസ് ഒാഫ് ഇന്ത്യാ കോമിക്സിനെതിരേ പ്രതിഷേധം

പ്രമുഖ ഇം​ഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയിൽ കേരളത്തെ ഭീകരവാദ കേന്ദ്രമായി ചിത്രീകരിക്കുന്നതും ഇസ്ലാമോഫോബിയ പരത്തുന്നതുമായ കോമിക്സ്. ടൈംസ് ഓഫ് ഇന്ത്യയിലെ കോമിക് പംക്തിയായ ഏജന്റ് റാണയിൽ ആണ് കൊച്ചിക്കാരനായ മുസ്ലിം ഭീകരൻ പ്രത്യക്ഷപ്പെടുന്നത്. ഇസ്ലാമോഫോബിയ പരത്തുന്നതും കേരളം ഭീകരരുടെ താവളമാണെന്ന് പ്രചരിപ്പിക്കുന്നതുമായ കാർട്ടൂണിനെതിരേ പ്രതിഷേധവും ശക്തമാവുകയാണ്.

ഇന്ത്യയെ ഭീകരവാദികളിൽ നിന്നും സംരക്ഷിക്കുന്ന ഏജന്റ് റാണ എന്ന സീക്രട്ട് ഏജന്റിന്റെ കഥയിലെ വ്യാഴാഴ്ചത്തെ ഭാ​ഗത്തിലാണ് കൊച്ചിക്കാരനായ മുസ്ലിം ഭീകരവാദി പ്രത്യക്ഷപ്പെടുന്നത്. ഇസ്മായിൽ എക്സ് എന്ന കൊച്ചിക്കാരൻ ഐസിസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നയാളാണ്. ബണ്ടി എന്ന കഥാപാത്രത്തെ സിറിയയിലേക്ക് ബോംബ് നിർമാണം പരിശീലിപ്പിക്കാൻ അയക്കുന്ന ഇയാൾ ഇന്ത്യയിൽ വലിയ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നതായാണ് കഥാഭാഗം.


പ്രശസ്ത കവി കെ സച്ചിദാനന്ദൻ കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ ഈ കോമിക്സിനെതിരേ രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന നഗരങ്ങളിൽ ഒന്നായ കൊച്ചിയുടെ പേര് കളങ്കപ്പെടുത്തുന്ന ടൈംസ് ഓഫ് ഇന്ത്യയെ ബഹിഷ്കരിക്കണമെന്നാണ് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ദേശീയ പത്രമെന്ന് വിളിക്കപ്പെടുന്നവർ വിനോദത്തിന്റെ പേരിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നത് നാണക്കേടാണെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ എഴുതി. ടൈംസ് ഓഫ് ഇന്ത്യ പണം വാങ്ങിയിട്ടാകും ഇത്തരമൊരു കാര്യം ചെയ്തതെന്ന് അദ്ദേഹം പരിഹസിച്ചു.


ഇസ്മായിൽ എന്ന മുസ്ലിം പേരും കൊച്ചിയെന്ന സ്ഥലവും തീവ്രവാദി ബന്ധവും ഒന്നിച്ച് കൊടുക്കുന്നതിലൂടെ കേരളം ഭീകരവാദികളുടെ താവളമാണെന്ന പ്രചാരണം ഏറ്റുപിടിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്. കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കോമിക്സിനെതിരേ നാനാതുറകളിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്.

Read More >>