കേരളത്തെ പാക്കിസ്ഥാനാക്കി; കൈകാര്യം ചെയ്യാനാണ് അമിത് ഷായുടെ വരവെന്ന് ടൈംസ് നൗ ചാനൽ

സംഘപരിവാറും അനുകൂല മാധ്യമങ്ങളും ഏറെക്കാലമായി കടുത്ത കേരളാ വിരുദ്ധ പ്രചാരങ്ങൾ നടത്തിവരികയാണ്.

കേരളത്തെ പാക്കിസ്ഥാനാക്കി; കൈകാര്യം ചെയ്യാനാണ് അമിത് ഷായുടെ വരവെന്ന് ടൈംസ് നൗ ചാനൽ

കേരളത്തെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ ചാനൽ. അമിത് ഷായുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് കേരളത്തെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തെ ബീഫ് സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ നേരിടാൻ അമിത് ഷാ സംസ്ഥാനത്ത് എന്നാണു ടൈംസ് നൗ ചാനലിന്റെ പരാമർശം. ദൃശ്യങ്ങൾക്കൊപ്പം പരാമർശങ്ങൾ എഴുതിക്കാണിക്കുകയായിരുന്നു. സംഘപരിവാറും അനുകൂല മാധ്യമങ്ങളും ഏറെക്കാലമായി കടുത്ത കേരളാ വിരുദ്ധ പ്രചാരണങ്ങൾ നടത്തിവരികയാണ്.

Courtesy: Times Now

കേരളത്തിലെ നേതാക്കളായ കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയാ പ്രചാരണവും ഏറെ വിവാദമായിരുന്നു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാടിനെ അറുത്ത സംഭവത്തെ പശു അറുക്കപ്പെട്ടെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

രാഷ്ട്രീയ ചർച്ചകളുമായി അമിത് ഷാ കേരളത്തിലേക്ക് എത്തിയതിനെ അലവലാതി ഷാജി എന്ന ഹാഷ്ടാഗുമായാണ് ട്വിറ്ററിൽ മലയാളികൾ ആഘോഷിച്ചത്. നേരത്തെ സൊമാലിയ പരാമർശത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന 'പോ മോനെ മോദി' കാമ്പെയിൻ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.