ഫാ. റോബിന്റെ പീഡനം മറച്ചുവച്ച രണ്ടു കന്യാസ്ത്രീകള്‍ കീഴടങ്ങി; തലശേരി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടറും പേരാവൂര്‍ സിഐക്കു മുന്നില്‍ ഹാജരായി

മൂന്നുമുതല്‍ അഞ്ചുവരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് പേരാവൂര്‍ സിഐ എന്‍ സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്. ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

ഫാ. റോബിന്റെ പീഡനം മറച്ചുവച്ച രണ്ടു കന്യാസ്ത്രീകള്‍ കീഴടങ്ങി; തലശേരി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടറും പേരാവൂര്‍ സിഐക്കു മുന്നില്‍ ഹാജരായി

കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി. മൂന്നുമുതല്‍ അഞ്ചുവരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് പേരാവൂര്‍ സിഐ എന്‍ സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്. ഫാ. റോബിന്‍ വടക്കുഞ്ചേരിയുടെ പീഡനം മറച്ചുവച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ബുധനാഴ്ച രാവിലെ 6.35 ഓടെയാണ് മൂവരും കീഴടങ്ങാനെത്തിയത്. ഇതോടെ പത്ത് പ്രതികളില്‍ എട്ടുപേരെയും അറസ്റ്റ് ചെയ്തു. ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

കൊട്ടിയൂര്‍ പീഡനക്കേസില്‍ ജാമ്യാപേക്ഷ നല്‍കിയ മൂന്ന് പ്രതികളോട് അന്വേഷണസംഘം മുന്‍പാകെ കീഴടങ്ങാന്‍ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. പ്രതികളുടെ അറസ്റ്റ് അന്നുതന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നും തുടര്‍ന്ന് ഉപാധികളോടെ ജാമ്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.

Read More >>