തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളടക്കം നാലു മരണം

ഫ്ളാറ്റ് നിർമാണം നടക്കുന്നയിടത്തെ കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇവിടെ പൈലിങ് നടക്കുന്നതിനിടെയാണ് അപകടം.

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളടക്കം നാലു മരണം

തിരുവനന്തപുരം കാര്യവട്ടം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് നാലു മരണം. ഫ്ളാറ്റ് നിർമാണം നടക്കുന്നിടത്തെ കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇവിടെ പൈലിങ് നടക്കുന്നതിനിടെയാണ് അപകടം.

തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശി ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. ഇവരിൽ രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തു. മറ്റു രണ്ടു മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്.


അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു


മണ്ണിനടിയിൽപ്പെട്ട അഞ്ചുപേരിൽ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. വേങ്ങോട് സ്വദേശി സുദര്‍ശനാണ് രക്ഷപ്പെട്ടത്.

ജെസിബി അടക്കമുള്ളവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുന്നത്. സ്ഥലത്ത് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ഫയർഫോഴ്സിനും പൊലിസിനും സർക്കാർ നിർദേശം നൽകി.