സത്യം പറയുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് തൃണമൂല്‍ നയം; മമതയുടേത് സെമി ഫാസിസ്റ്റ് ശൈലി: എം ബി രാജേഷ് എംപി

തൃണമൂല്‍ ബംഗാളില്‍ സ്വീകരിച്ചു കൊണ്ടിരിക്കു സമീപനത്തിന്റെ ഭാഗമാണ് എതിര്‍ക്കുന്ന ആളുകളെ രാഷ്ട്രീയമായി ഇല്ലാതാക്കുകഎന്നുള്ളത്. ഇപ്പോള്‍ എതിര്‍ക്കുന്നവരെ മാത്രമല്ല സത്യം പുറത്തു കൊണ്ടു വരുന്നവരെയും ഇല്ലാതാക്കുക എന്നൊരു സെമി ഫാസിസ്റ്റ് ശൈലിയാണ് തൃണമൂല്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ തെളിവാണ് മാത്യൂസാമുവലിന്റെ കുടുംബത്തിനുനേരേയുള്ള ഭീഷണി- എം ബി രാജേഷ് പറഞ്ഞു.

സത്യം പറയുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് തൃണമൂല്‍ നയം; മമതയുടേത് സെമി ഫാസിസ്റ്റ് ശൈലി: എം ബി രാജേഷ് എംപി

നാരദാന്യൂസ് സിഇഒ മാത്യുസാമുവലിനും കുടുംബത്തിനും നേരെ അജ്ഞാതര്‍ ഭീഷണിയുയര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി എം ബി രാജേഷ് എംപി. എതിര്‍ക്കുന്ന ആളുകള്‍ക്കൊപ്പം സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവരെക്കൂടി ഇല്ലാതാക്കുക എന്ന നയമാണ് മമതാബാനര്‍ജി സ്വീകരിച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ ബംഗാളില്‍ സ്വീകരിച്ചു കൊണ്ടിരിക്കു സമീപനത്തിന്റെ ഭാഗമാണ് എതിര്‍ക്കുന്ന ആളുകളെ രാഷ്ട്രീയമായി ഇല്ലാതാക്കുകഎന്നുള്ളത്. ഇപ്പോള്‍ എതിര്‍ക്കുന്നവരെ മാത്രമല്ല സത്യം പുറത്തു കൊണ്ടു വരുന്നവരെയും ഇല്ലാതാക്കുക എന്നൊരു സെമി ഫാസിസ്റ്റ് ശൈലിയാണ് തൃണമൂല്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ തെളിവാണ് മാത്യൂസാമുവലിന്റെ കുടുംബത്തിനുനേരേയുള്ള ഭീഷണി- എം ബി രാജേഷ് പറഞ്ഞു.

മമതാ ബാനര്‍ജിയുടെ പൊയ്മുഖമാണ് അഴിഞ്ഞു വീഴുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതല്ലാതെ പകരം സത്യം പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാനും ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റവും സത്യത്തിനു നേരെയുള്ള കടന്നാക്രമണവുമാണിതെന്നും എം ബി രാജേഷ് വ്യക്തമാക്കി.