ദിലീഷിന്റെ സിനിമയില്‍ ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടര്‍: തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫസ്റ്റ് ലുക്കിറങ്ങി

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ ദേശീയ തിരക്കഥാ ജേതാവ് ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടറാകുന്നു. മികച്ച നടനുള്ള ദേശീയ പുരസക്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കിടിലന്‍ പ്രകടനമാകും ഈ ഫഹദ്ഫാസില്‍ സിനിമയുടെ ഹൈലൈറ്റ്. ഒപ്പം രാജീവ് രവിയുടെ ക്യാമറ മാജിക്കും.

ദിലീഷിന്റെ സിനിമയില്‍ ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടര്‍: തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫസ്റ്റ് ലുക്കിറങ്ങി

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ ദേശീയ തിരക്കഥാ ജേതാവ് ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടറാകുന്നു. മികച്ച നടനുള്ള ദേശീയ പുരസക്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കിടിലന്‍ പ്രകടനമാകും ഈ ഫഹദ് ഫാസിൽ സിനിമയുടെ ഹൈലൈറ്റ്. ഒപ്പം രാജീവ് രവിയുടെ ക്യാമറ മാജിക്കും.

മഹേഷിന്റെ പ്രതികാരം രചിച്ച ശ്യാം പുഷ്‌ക്കരന്‍ അതേ സിനിമയുടെ സംവിധായകന്റെ പുതിയ സിനിമയില്‍ ക്രിയേറ്റീവ് ഡയറക്ടറാകുന്നു. സംവിധായകനാവുകയെന്ന ലക്ഷ്യവുമായി സിനിമയിലെത്തി തിരക്കഥാകൃത്തായി വിജയം നേടിയയാളാണ് ശ്യാം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ മാറിയ മലയാളം സിനിമയുടെ എഴുത്തു റോളില്‍ നിന്നും സംവിധായക ദൗത്യത്തിലേയ്ക്ക് ശ്യാം ഔദ്യോഗികമായി പ്രവേശിക്കുകയാണ്.

തൊണ്ടിമുതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ശ്യാംമിന്റെ പുതിയ ദൗത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ സജീവ് പാഴൂരാണ് ചിത്രം രചിച്ചിരുക്കുന്നത്. കാസര്‍ഗോട്ടെ ഒരു പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന രസകരമായ സംഭവത്തിലൂടെയാണ് കഥ പറച്ചില്‍. മഹേഷില്‍ ഇടുക്കിയെ സിനിമയിലാക്കിയ ഈ സംഘം കാസര്‍ഗോഡിനെ അഭ്രപാളിയില്‍ എങ്ങനെ എത്തിക്കും എന്നത് പ്രതീക്ഷയേറ്റുന്നു.

സുരാജ് വെഞ്ഞാറമൂടും ഫഹദിനൊപ്പം പോസ്റ്ററില്‍ കാണാം. ചിത്രത്തിന്റെ പേരു പോലെ തന്നെ ആകാംക്ഷ നിറഞ്ഞ സന്ദര്‍ഭമാണ് പോസ്റ്ററില്‍ ഉള്ളത്. സംവിധായകനും ക്യാമറമാനുമായ രാജീവ് രവി ക്യാമറമാനാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൗബിന്‍ ഷാഹിര്‍, അലെന്‍സിയാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഉര്‍വശി തിയറ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ബിജിപാലിന്റെതാണ് സംഗീതം. ചിത്രസംയോജനം കിരണ്‍ദാസ്.

Read More >>