മന്ത്രിസ്ഥാനം എന്‍സിപി വിട്ടുകൊടുക്കില്ല; മന്ത്രിയാകാന്‍ തയ്യാറാണെന്നു തോമസ് ചാണ്ടി

എ കെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും നടന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസ്ഥാനം എന്‍സിപി വിട്ടുകൊടുക്കില്ല; മന്ത്രിയാകാന്‍ തയ്യാറാണെന്നു തോമസ് ചാണ്ടി

മന്ത്രിസ്ഥാനം എന്‍സിപിയുടെ സ്വന്തമാണെന്നും അത് ആര്‍ക്കും വിട്ടുകൊടിക്കില്ലെന്നും എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

എ കെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും നടന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എ കെ ശശീന്ദ്രന്‍ നിരപരാധിത്വം തെളിയിച്ചാല്‍ മാറികൊടുക്കും- തോമസ് ചാണ്ടി പറഞ്ഞു. ശശീന്ദ്രന്റെ രാജിക്കുശേഷമുളള എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കാനരിക്കേയാണ് മന്ത്രിസ്ഥാനത്തിനു അവകാശം ഉന്നയിച്ചു തോമസ് ചാണ്ടി രംഗത്തെത്തിയത്.