തോമസ് ചാണ്ടിയുടെ രാജി മന്ത്രി സഭ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല; സിപിഐ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് അസ്വാഭാവികമെന്ന് പിണറായി

സിപിഐ മന്ത്രി സഭയോഗത്തില്‍ പങ്കെടുക്കാതെയിരുന്നത് തോമസ് ചാണ്ടി യോഗത്തില്‍ വന്നത് കൊണ്ടെന്ന് പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

തോമസ് ചാണ്ടിയുടെ രാജി മന്ത്രി സഭ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല; സിപിഐ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത്  അസ്വാഭാവികമെന്ന് പിണറായി

തോമസ് ചാണ്ടിയുടെ രാജി വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ എല്‍ഡിഎഫ് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. രണ്ട് നിലപാടാണ് അന്ന് വന്നത്. മുഖ്യമന്ത്രി രാജി കാര്യം തീരുമാനിക്കുക, എല്ലെങ്കില്‍ എന്‍സിപി തീരുമാനിക്കുകയെന്നായിരുന്നു. അതിനിടയിലാണ് ഇന്നലെ ഹൈക്കോടതിയുടെ മുന്നില്‍ തോമസ് ചാണ്ടി തന്നെ നല്‍കിയ ഹരജി വന്നത്. അതില്‍ വിധിയും വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എന്‍സിപിയുടെ നേതൃത്വവുമായി സംസാരിക്കാനായില്ല. ഇന്ന് രാവിലെ അവര്‍ വരുകയും ഇന്ന് രാവിലെ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്‍സിപിയുടെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് വേണ്ടയെന്ന നിലപാട് സ്വീകരിക്കാനാവില്ല. അതിനാല്‍ തന്നെ അവര്‍ ഒരു തീരുമാനം പറയട്ടേയെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ തീരുമാനം പറയും വരെ കാത്തിരിക്കണമെന്നും പിണറായി പറഞ്ഞു.

സിപിഐ മന്ത്രി സഭായോഗത്തില്‍ പങ്കെടുക്കാതെയിരുന്നത് തോമസ് ചാണ്ടി യോഗത്തില്‍ വന്നത് കൊണ്ടെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അത് ചൂണ്ടി കാണിച്ച് ഇ ചന്ദ്രശേഖരന്‍ കത്ത് നല്‍കിയിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഐയുടെ ഈ നടപടി അസ്വാഭാവികമെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം.

Read More >>