അത്തരം മാധ്യമപ്രവര്‍ത്തനം ശരിയല്ലെന്ന നിലപാടിലുറച്ച്‌ എം സ്വരാജ്

കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന് ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ മറുപടിക്കുള്ള പ്രതികരണമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്. ശരിയല്ലാത്തത് ആ ചിത്രമല്ല, അത്തരം മാധ്യമപ്രവര്‍ത്തനമാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

അത്തരം മാധ്യമപ്രവര്‍ത്തനം ശരിയല്ലെന്ന നിലപാടിലുറച്ച്‌  എം സ്വരാജ്

ഓഖി ദുരന്തത്തില്‍പ്പെട്ട് ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ കിടക്കുന്ന സ്ത്രീയുടെ നേരെ മൈക്ക് നീട്ടിപ്പിടിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തനം ശരിയല്ലെന്ന നിലപാടില്‍ ഉറച്ച് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന് ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ മറുപടിക്കുള്ള പ്രതികരണമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്. ശരിയല്ലാത്തത് ആ ചിത്രമല്ല, അത്തരം മാധ്യമപ്രവര്‍ത്തനമാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

'ഈ ചിത്രം ശരിയെങ്കില്‍, ആ ചാനല്‍ മൈക്ക് പിടിച്ച കൈ ആരുടേതായാലും ശരി ആ ശരീരത്തിനുള്ളില്‍ ഹൃദയമില്ല' എന്നായിരുന്നു സ്വരാജിന്റെ പോസ്റ്റ്. ഇതിന് ഒരു മാധ്യമപ്രവര്‍ത്തകന്‍ 'ആ ചിത്രം ശരിയല്ല, സ്വരാജ്' എന്ന തലക്കെട്ടില്‍ മറുപടി നല്‍കിയിരുന്നു. ചിത്രം ശരിയാണെന്ന് മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ പോസ്റ്റിന്റെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്വരാജിന്റെ മറുപടി പോസ്റ്റില്‍ പറയുന്നു.

Read More >>