പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി മുഖ്യമന്ത്രി, രാജി പ്രഖ്യാപിച്ച് കെ എം മാണി, ഒരുമൈ എരുമയാക്കി തിരുവഞ്ചൂര്‍

മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ മണി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു തിരുവഞ്ചൂര്‍ അവതരിപ്പിച്ച പ്രമേയത്തിലെ ആവശ്യം. എഴുതി തയ്യാറാക്കിയ പ്രമേയ നോട്ടീസ് വായിക്കുമ്പോഴായിരുന്നു നാവ് പിഴച്ചത്.

പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി മുഖ്യമന്ത്രി, രാജി പ്രഖ്യാപിച്ച് കെ എം മാണി, ഒരുമൈ എരുമയാക്കി തിരുവഞ്ചൂര്‍

നാക്ക് പിഴവില്‍ ഇന്നും ട്രോളുകള്‍ ഇറങ്ങുന്ന നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ തുടക്കമിട്ട അദ്ദേഹത്തെ ഇന്നും കേരളം മറന്നിട്ടുമില്ല. സഭയില്‍ അടിയന്തിരപ്രമേയത്തിനുള്ള അവതരണാനുമതി തേടവേ കോണ്‍ഗ്രസ്സ് നേതാവ് തിരുവഞ്ചൂരിന് നാവ്പിഴ.

മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരി മണി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു തിരുവഞ്ചൂര്‍ അവതരിപ്പിച്ച പ്രമേയത്തിലെ ആവശ്യം. എഴുതി തയ്യാറാക്കിയ പ്രമേയ നോട്ടീസ് വായിക്കുമ്പോഴായിരുന്നു നാവ് പിഴച്ചത്. മണിയെ തള്ളി മുഖ്യമന്ത്രി, മുഖ്യമന്ത്രി പറഞ്ഞവാചകം ഞാന്‍വായിക്കാം. പെണ്‍മകൈ,പെണ്‍മ്പി. ന്നൊക്കെ പറഞ്ഞ് സെക്കന്റുകളോളം തിരുവഞ്ചൂരിന് നാവ് പിഴച്ചത്. സമീപത്തിരുന്ന എം എല്‍എമാരായ അടൂര്‍പ്രകാശ്, രമേശ് ചെന്നിത്തല,മുരളീധരന്‍, കെ സി ജോസഫ് തുടങ്ങിയവര്‍ ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.


അടിയന്തിര പ്രമേയനോട്ടിസിനു മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും പറ്റി നാവ് പിഴ. പാപ്പാത്തിച്ചോലയെ ചപ്പാത്തി ചോലയാക്കി. ഒന്നൊന്നര അബദ്ധമാണ് കെ എം മാണിക്ക് പറ്റിയത്. രാജിവെക്കാത്ത മണിയുടെ മടപടിയില്‍ ഞാനും എന്റെയും പാര്‍ട്ടി രാജിവെയ്ക്കുന്നു. എന്ന് കെ എം മാണിയും പറഞ്ഞു. രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ നേതാക്കളുടെ നാവുപിഴക്കലാണ് സഭയില്‍ ചിരി പടര്‍ത്തിയത്. അതേസമയം നാക്കുപിഴവിനെ ട്രോളുന്നതിനെതിരെയും പ്രതികരണങ്ങളുണ്ട്.