പീഡനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയിട്ടും മാതാപിതാക്കൾക്കു പരാതിയില്ല; അ‌ന്വേഷണത്തിൽ കുടുങ്ങിയത് അ‌ടുത്ത ബന്ധു

അ‌റസറ്റിലായ പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് മംഗലപുരം സ്ബ് ഇൻസ്പെക്ടർ നാരദാന്യൂസിനോടു പറഞ്ഞു. അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു സഹകരണവുമുണ്ടായില്ലെങ്കിലും അ‌ന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു...

പീഡനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയിട്ടും മാതാപിതാക്കൾക്കു പരാതിയില്ല; അ‌ന്വേഷണത്തിൽ കുടുങ്ങിയത് അ‌ടുത്ത ബന്ധു

തിരുവനന്തപുരം മുരുക്കുംപുഴയിൽ പീഡനത്തെ തുടർന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ അ‌ടുത്തബന്ധു അ‌റസ്റ്റിലായി. ശാ​ര്‍​ക്ക​ര മ​ഞ്ചാ​ടി​മൂ​ട് മ​ണ്ണം​കു​ടി വ​യ​ല്‍​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (30) ആണ് പിടിയിലായത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മംഗലപുരം പൊലീസ് യുവാവിനെ അ‌റസ്റ്റു ചെയ്തത്.

ക​ഴി​ഞ്ഞ മാ​സം 23-നാ​ണ് മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സ്ഥിരമായി വീട്ടിലെത്തുമായിരുന്ന അ‌ടുത്ത ബന്ധുകൂടിയായ രാ​ജേ​ഷ് പെൺകുട്ടിയെ പീഡിപ്പിച്ചു വരിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പീഡനത്തിന്റെ ഫലമായി പെൺകുട്ടിക്കു രക്തസ്രാവം ഉണ്ടായതിനെ തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച ചിക്തസയിൽ കഴിഞ്ഞ പെൺകുട്ടി വീട്ടിലെത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.

പെൺകുട്ടിയുടെ മരണത്തിൽ രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നില്ല. അ‌തുകൊണ്ടുതന്നെ സ്വാഭാവിക മരണത്തിനാണ് മംഗലപുരം പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്നു വ്യക്തമാകുകയായിരുന്നു. തുടർന്നു പൊലീസ് പീഡനത്തിനു കേസ് എടുത്ത് അ‌ന്വേഷണം നടത്തുകയായിരുന്നു. അ‌ന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് അ‌റസ്റ്റു ചെയ്തു.

അ‌റസറ്റിലായ പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് മംഗലപുരം സ്ബ് ഇൻസ്പെക്ടർ നാരദാന്യൂസിനോടു പറഞ്ഞു. അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു സഹകരണവുമുണ്ടായില്ലെങ്കിലും അ‌ന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പോലീ​സ് മേ​ധാ​വി പി.​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ്റിങ്ങല്‍ എ​എ​സ്പി ആ​ദി​ത്യ, പോ​ത്ത​ന്‍​കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട ര്‍ ​എ​സ്.​ഷാ​ജി, മം​ഗ​ല​പു​രം എ​സ്ഐ ബി. ​ജ​യ​ന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More >>