കൊള്ളവില ഇനി നടപ്പില്ല; തീയറ്ററുകളിൽ പുറത്തു നിന്നുള്ള ലഘുഭക്ഷണം കൊണ്ടു പോകാം

പുറത്തുനിന്നും കൊണ്ടുവരുന്ന ലഘുഭക്ഷണം അനുവദിക്കില്ലെന്ന നിർബന്ധബുദ്ധി നഗരത്തിലെ തിയറ്ററുകൾക്കുണ്ട്.

കൊള്ളവില ഇനി നടപ്പില്ല; തീയറ്ററുകളിൽ പുറത്തു നിന്നുള്ള ലഘുഭക്ഷണം കൊണ്ടു പോകാം

നഗരത്തിലെ സിനിമാ തിയറ്ററുകളിൽ പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുപോകാമെന്നു തിരുവനന്തപുരം നഗരസഭ. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണു നടപടി. പ്രേക്ഷകർ പുറത്തുനിന്നുള്ള ഭക്ഷണവുമായി എത്തുമ്പോൾ തയടരുതെന്ന് ആവശ്യപ്പെട്ട് തിയറ്ററുകൾക്കു നോട്ടിസ് നൽകിയതായി നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ രേഖാമൂലം അറിയിച്ചു. തിയറ്ററുകൾക്കകത്തു വിൽക്കുന്ന ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിലവിവരം മലയാളത്തിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തീയറ്ററുകളോട് അറിയിച്ചിട്ടുണ്ട്.

പുറത്തുനിന്നും കൊണ്ടുവരുന്ന ലഘുഭക്ഷണം അനുവദിക്കില്ലെന്ന നിർബന്ധബുദ്ധി നഗരത്തിലെ തിയറ്ററുകൾക്കുണ്ട്. തിയറ്ററിനകത്തെ വിൽപനശാലയിൽ നിന്നും ചോദിക്കുന്ന പണം നൽകി പ്രേക്ഷകർ വാങ്ങണമെന്നാണ് ഇവരുടെ നിലപാട്.

പുറത്തു നിന്നുള്ള ലഘുഭക്ഷണവുമായി നഗരത്തിലെ തിയറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ സമർപ്പിച്ച പരാതിയിൽ കമ്മിഷൻ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നഗരസഭാ സെക്രട്ടറിയിൽ നിന്ന് ഫോർട്ട് പൊലീസ് അസിന്റ് കമ്മിഷണറിൽ നിന്നും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അന്വേഷണ റിപ്പോർട്ട് തേടിയിരുന്നു. ഇതേ തുടർന്നാണു നടപടി.

Story by