സിയാദ് ദോഈരിയുടെ ദി ഇൻസൾട്ട്; ഐഎഫ്എഫ്കെയിലെ ഉദ്ഘാടന ചിത്രം

ലബനീസ് ഛായാഗ്രാഹകനും സംവിധായകനുമായ സിയാദ് ദോഈരി ഇതിനകം അഞ്ച് സിനിമകളും ബാരോൺ നോയർ എന്ന ഫ്രഞ്ച് ടിവി പരമ്പരയും സ്ലീപ്പർ സെൽ എന്ന ടിവി സീരീസിലെ ഒരു എപ്പിസോഡും സംവിധാനം ചെയ്തിട്ടുണ്ട്.

സിയാദ് ദോഈരിയുടെ ദി ഇൻസൾട്ട്; ഐഎഫ്എഫ്കെയിലെ ഉദ്ഘാടന ചിത്രം

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമാണ് ദി ഇൻസൾട്ട്. സിയാദ് ദോഈരി സംവിധാനം ചെയ്ത ചിത്രം കലാപകലുഷിതമായ ബെയ്‌റൂത്തിന്റെ കഥ പറയുന്നു. ടോണി എന്ന ലബനീസ് ക്രിസ്ത്യാനിയും യാസർ എന്ന അഫ്ഗാൻ അഭയാർത്ഥിയും തമ്മിലുള്ള ഒരു തർക്കം സോഷ്യൽ മീഡിയയും പത്ര മാധ്യമങ്ങളും ആഗോള പ്രശ്നമാക്കി മാറ്റുന്നു. ടോണിയും യാസറും തങ്ങളുടെ ജീവിതം ഇനിയെങ്ങനെ മുന്നോട്ടു കൊണ്ട് പോകും എന്ന് ഭയക്കുന്നു.

ലബനീസ് ഛായാഗ്രാഹകനും സംവിധായകനുമായ സിയാദ് ദോഈരി ഇതിനകം അഞ്ച് സിനിമകളും ബാരോൺ നോയർ എന്ന ഫ്രഞ്ച് ടിവി പരമ്പരയും സ്ലീപ്പർ സെൽ എന്ന ടിവി സീരീസിലെ ഒരു എപ്പിസോഡും സംവിധാനം ചെയ്തിട്ടുണ്ട്. 1998ൽ വെസ്റ്റ് ബെയ്‌റൂട്ട് എന്ന തന്റെ ആദ്യ സിനിമയിലൂടെത്തന്നെ ബെയ്‌റൂട്ടിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകളെപ്പറ്റി സിയാദ് ശക്തമായ വിശകലനങ്ങൾ നടത്തി. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം കാൻസ്, ടൊറന്റോ ഫിലിം ഫസ്റ്റിവലുകളിൽ നിന്നുൾപ്പെടെ മൊത്തം അഞ്ചു പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.

ലബനോനിലെ ആഭ്യന്തര കലാപത്തിന്റെ സമയത്ത് തന്റെ 18 ആം വയസ്സിൽ പഠനാവശ്യത്തിനായി സിയാദ് അമേരിക്കയിലേക്ക് വിമാനം കയറി. അദ്ദേഹം ഇപ്പോൾ ഫ്രാൻസിലാണ് താമസിക്കുന്നത്. ക്വെന്റിൻ ടരന്റീനോയുടെ സിനിമകളിൽ ക്യാമറ സഹായി ആയതോടെയാണ് സിയാദ് ആഗോള ശ്രദ്ധയാകർഷിക്കുന്നത്. ജാക്കി ബ്രൗൺ, ഡസ്‌ക്ക് ടിൽ ഡൌൺ, പൾപ്പ് ഫിക്ഷൻ തുടങ്ങിയ ടരന്റീനോ സിനിമകളിലൊക്കെ സിയാദ് പ്രവർത്തിച്ചു.

Read More >>