വയനാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷത്തിനു കാരണം വാടകയെച്ചൊല്ലിയുള്ള തര്‍ക്കം; സംഭവം ദളിതർക്കു നേരെയുള്ള ആക്രമണമായി ചിത്രീകരിക്കാൻ നീക്കം

ആകെ 35,000 രൂപയാണ് ഒമ്പത് മാസത്തിനിടെ വാടക നല്‍കിയത് ഇത് ചോദിക്കാനെത്തിയതാണ് ആക്രമണമായി ചിത്രീകരിച്ചതെന്ന് പ്രദേശവാസിയും സിപിഐഎം പ്രവര്‍ത്തകനുമായ മൂസ പറഞ്ഞു. സി എച്ച് ഹംസയുടെ പങ്കാളിത്തതോടെയാണ് മോഹനന്‍ ആശുപത്രി തുടങ്ങിയത്. ലാഭയിനത്തില്‍ ഹംസയ്ക്ക് പണം കിട്ടാതെ വന്നതോടെ ഇരുവരും ഉടക്കിപ്പിരിഞ്ഞിരുന്നു. ഇതിനിടെ ഇവര്‍ വാടക നല്‍കാനും തയ്യാറായില്ല. പൊലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ ഡോക്ടറുടെ മുറി മാത്രമാണ് പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷത്തിനു കാരണം വാടകയെച്ചൊല്ലിയുള്ള തര്‍ക്കം; സംഭവം ദളിതർക്കു നേരെയുള്ള ആക്രമണമായി ചിത്രീകരിക്കാൻ നീക്കം

വയനാട്ടിലെ പനമരം കൂളിവയലിലെ വയനാട് ആയുര്‍കേന്ദ്ര ആയുര്‍വേദ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ വാടകയെച്ചൊല്ലിയുള്ള തര്‍ക്കം. കെട്ടിട ഉടമയുടെ സഹോദരന്‍ കൂളിവയല്‍ സി എച്ച് ഹംസ, സിപിഐഎം പനമരം ലോക്കല്‍ സെക്രട്ടറി ബാലസുബ്രമണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരത്തോടെയാണ് ആശുപത്രിക്കു നേരെ ആക്രമം അഴിച്ചുവിട്ടതെന്നാണ് പരാതി. സംഭവത്തില്‍ ആശുപത്രി നടത്തുന്ന ഡോ. കെ മോഹനനന്‍, അദേഹത്തിന്റെ രണ്ടു മക്കള്‍ എന്നിവരെ കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2016 മാര്‍ച്ചിലാണ് കെ മോഹനന്‍ കൂളിവയലിലുള്ള ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആശുപത്രി തുടങ്ങുന്നത്. ഗഫൂര്‍ ഗള്‍ഫിലായതിനാല്‍ സഹോദരി ഭര്‍ത്താവായ ഹംസയാണ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. 35,000 രൂപയാണ് ആശുപത്രി കെട്ടിടത്തിന്റെ മാസ വാടക. ഇതില്‍ അഞ്ച് മാസത്തെ വാടക നല്‍കിയെങ്കിലും ഹംസ രശീത് തരാതെ വെള്ളക്കടലാസില്‍ എഴുതി നല്‍കുകയായിരുന്നെന്ന് ഡോ. കെ മോഹനന്‍ നാരദ ന്യൂസിനോട് പറഞ്ഞു. രസീത് നല്‍കാത്തതിനെത്തുടര്‍ന്ന് നാലു മാസമായി വാടക നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി ബാലസുബ്രമണ്യത്തിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയെങ്കിലും രശീത് തരാതെ വാടക തരില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി നടത്തിപ്പുകാര്‍. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി ആക്രമിക്കപ്പെടുകയായിരുന്നുവെന്ന് മോഹനന്‍ പറഞ്ഞു.

ആകെ 35,000 രൂപയാണ് ഒമ്പത് മാസത്തിനിടെ വാടക നല്‍കിയത് ഇത് ചോദിക്കാനെത്തിയതാണ് ആക്രമണമായി ചിത്രീകരിച്ചതെന്ന് പ്രദേശവാസിയും സിപിഐഎം പ്രവര്‍ത്തകനുമായ മൂസ പറഞ്ഞു. സി എച്ച് ഹംസയുടെ പങ്കാളിത്തതോടെയാണ് മോഹനന്‍ ആശുപത്രി തുടങ്ങിയത്. ലാഭയിനത്തില്‍ ഹംസയ്ക്ക് പണം കിട്ടാതെ വന്നതോടെ ഇരുവരും ഉടക്കിപ്പിരിഞ്ഞിരുന്നു. ഇതിനിടെ ഇവര്‍ വാടക നല്‍കാനും തയ്യാറായില്ല. പൊലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ ഡോക്ടറുടെ മുറി മാത്രമാണ് പൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡോക്ടറും കുടുംബവും ദളിത് വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ ആ നിലയ്ക്ക് വിഷയം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ദളിത് ഡോക്ടറുടെ ആശുപത്രി സിപിഐഎം അടിച്ചുതകര്‍ത്തുവെന്ന രീതിയിലാണ് പ്രചാരണം കൊഴുക്കുന്നത്.

Read More >>