പോകാന്‍ വേറെയിടമില്ല, ഞങ്ങളുടെ വീടുകളല്ലാതെ; ഞങ്ങള്‍ക്ക് ജീവിക്കണം സര്‍; മുഖ്യമന്ത്രി പിണറായി വിജയന് താനൂരിലെ ഉമ്മമാരുടെ സങ്കടഹര്‍ജി

മാന്യമായി ജീവിക്കാനും വഴി നടക്കാനുമുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കും വേണം സര്‍. അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തിയേ പറ്റൂ. കഴിഞ്ഞദിവസം ഇവിടുത്തെ ഒരു പെണ്‍കുട്ടിയെ ഒരു ലീഗുകാരന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലൊ. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് വഴി നടക്കേണ്ടേ സര്‍, ഈ തെമ്മാടികളെക്കൊണ്ട്? കാലങ്ങളായി പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.പ്രദേശത്തെ ഇസ്ഹാക്ക്, ജാബിര്‍, ഇസ്മയില്‍, അബ്ദുല്ലക്കോയ, അലി ഇസ്മിയില്‍, ഷംസു തുടങ്ങിയവര്‍ വീട്ടില്‍ക്കയറി സ്ത്രീകളെപ്പോലും ആക്രമിക്കുകയാണുണ്ടായതെന്ന് കത്തില്‍ പറയുന്നു

പോകാന്‍ വേറെയിടമില്ല, ഞങ്ങളുടെ വീടുകളല്ലാതെ; ഞങ്ങള്‍ക്ക് ജീവിക്കണം സര്‍; മുഖ്യമന്ത്രി പിണറായി വിജയന് താനൂരിലെ ഉമ്മമാരുടെ സങ്കടഹര്‍ജി

വര്‍ഷങ്ങളായി ഞങ്ങള്‍ തീപ്രദേശത്തുള്ളവര്‍ അന്നന്ന് കിട്ടുന്നത് കൊണ്ട് കഴിഞ്ഞുകൂടുന്നവരാണ് സര്‍. പോകാന്‍ വേറെയിടമില്ല, ഞങ്ങളുടെ വീടുകളല്ലാതെ. ഞങ്ങള്‍ക്ക് ജീവിക്കണം സര്‍. താനൂര്‍ കോര്‍മന്‍ കടപ്പുറത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിംലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെ ഉമ്മമാരാണ് വിശദമായുള്ള കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ വന്നപ്പോള്‍ നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടക്കുന്നത് മുതല്‍ ഞങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുന്നതെന്താണെന്ന് നിങ്ങള്‍ അറിയണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമൊന്നും ഇതിലെ വഴി നടക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണെന്ന് കത്തില്‍ പറയുന്നുണ്ട്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ കുറച്ചുപേര്‍ നിരന്തരമായി ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രദേശത്തെ ഇസ്ഹാക്ക്, ജാബിര്‍, ഇസ്മയില്‍, അബ്ദുല്ലക്കോയ, അലി ഇസ്മിയില്‍, ഷംസു തുടങ്ങിയവര്‍ വീട്ടില്‍ക്കയറി സ്ത്രീകളെപ്പോലും ആക്രമിക്കുകയാണുണ്ടായതെന്ന് കത്തില്‍ പറയുന്നു.

മാന്യമായി ജീവിക്കാനും വഴി നടക്കാനുമുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കും വേണം സര്‍. അക്രമരാഷ്ട്രീയത്തിന് അറുതി വരുത്തിയേ പറ്റൂ. കഴിഞ്ഞദിവസം ഇവിടുത്തെ ഒരു പെണ്‍കുട്ടിയെ ഒരു ലീഗുകാരന്‍ ആക്രമിക്കാന്‍ ശ്രമിച്ചത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലൊ. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് വഴി നടക്കേണ്ടേ സര്‍, ഈ തെമ്മാടികളെക്കൊണ്ട്? കാലങ്ങളായി പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഇവര്‍ ആക്രമണം അഴിച്ചുവിടുന്നത്. ഇവിടംവിട്ട് പോകാന്‍ പറ്റില്ല സര്‍. ഈ ആക്രമികള്‍ക്കെതിരെ താങ്കള്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. താനൂരിലെ സ്ത്രീകളുടെ പ്രതിനിധിയായി എ റാഷിദയാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്.

Read More >>