മലപ്പുറത്ത് ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം

ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയിരുന്ന ഷെഡിലാണ് ഇപ്പോള്‍ പ്രതിഷ്ഠയും പൂജയും മറ്റും നടന്നിരുന്നത്. ഈ ഷെഡാണ് തീയിട്ട് നശിപ്പിച്ചത്...

മലപ്പുറത്ത് ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം

മലപ്പുറത്ത് വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. വെങ്ങര മഹാദേവ ക്ഷേത്രത്തിനാണ് ഇന്നലെ അര്‍ദ്ധ രാത്രിയോടെ തീയിട്ടത്. ക്ഷേത്രത്തില്‍ പൂജക്ക് ഉപയോഗിക്കുന്ന കിണ്ടി, നിലവിളക്ക് തുടങ്ങിയവ സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നശിച്ചു പോയെന്ന് കരുതുന്ന ക്ഷേത്രം അടുത്ത കാലത്താണ് പുനര്‍ നിര്‍മ്മാണം തുടങ്ങിയത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയിരുന്ന ഷെഡിലാണ് ഇപ്പോള്‍ പ്രതിഷ്ഠയും പൂജയും മറ്റും നടന്നിരുന്നത്. ഈ ഷെഡാണ് തീയിട്ട് നശിപ്പിച്ചത്.

തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിന് കീഴില്‍ വരുന്നതാണ് ഈ ക്ഷേത്രം. ഏകദേശം മുപ്പതോളം സെന്റ് സ്ഥലത്താണ് ഈ ശിവക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ക്ഷേത്രത്തിന്റെ സ്ഥലമെടുപ്പുമായി പരിസരവാസികളുമായ ചിലരുമായി തര്‍ക്കം നില നില്‍ക്കുന്നുണ്ട്.

നിലമ്പൂര്‍ പൂക്കോട്ടുപ്പാടം ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. റംസാന്‍ ഒന്നിന് നടന്ന സംഭവത്തില്‍ മുസ്ലീങ്ങളാണെന്ന രീതിയില്‍ സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്.

Story by
Read More >>