കഞ്ചാവും മദ്യവും എത്തിക്കാത്ത സഹതടവുകാരെ ടി പി വധക്കേസ് പ്രതി അനൂപ് മർദ്ദിക്കുന്നതായി പരാതി; മനുഷ്യവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

ജയിലിൽ നന്നും പുറംപണിക്കു പോകുന്നവരോടാണ് അനൂപ് തനിക്ക് കഞ്ചാവും മദ്യവും ബീഡിയും എത്തിക്കാൻ ആവശ്യപ്പെടുന്നത്. ഇത് ചെയ്യാത്ത തടവുകാരെ അനൂപ് ക്രൂരമായി മർദ്ദിക്കുന്നതായാണ് പരാതി. കൂടാതെ, രാഷ്ട്രീയ സ്വാധീനത്താൽ ജയിലിലെ മേസ്തിരി സ്ഥാനം അനർഹമായി കൈക്കലാക്കിയതായും പരാതിയിലുണ്ട്.

കഞ്ചാവും മദ്യവും എത്തിക്കാത്ത സഹതടവുകാരെ ടി പി വധക്കേസ് പ്രതി അനൂപ് മർദ്ദിക്കുന്നതായി പരാതി; മനുഷ്യവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി എം സി അനൂപ് വിയ്യൂർ ജയിലിൽ തടവുകാരെ മർദ്ദിക്കുന്നതായി പരാതി. തനിക്ക് മദ്യവും കഞ്ചാവും എത്തിക്കാത്തവരെയാണ് അനൂപ് ജയിലിലിട്ട് ക്രൂരമായി മർദ്ദിക്കുന്നതെന്നാണ് പരാതി. ജയിലിനുള്ളിലെ പരാതിപ്പെട്ടിയിൽ നിന്നും പേര് വയ്ക്കാതെ കിട്ടിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. പരാതി തൃശൂർ സെഷൻസ് ജഡ്ജി മനുഷ്യാവകാശ കമ്മീഷന് കൈമാറുകയായിരുന്നു.

സംഭവത്തെ പറ്റി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ജയിൽ ഡിജിപി മൂന്നാഴ്ച്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അം​ഗം കെ മോഹൻകുമാർ ആവശ്യപ്പെട്ടു. കേസ് മാർച്ച് 15ന് തൃശൂരിൽ പരി​ഗണിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ജയിലിൽ നന്നും പുറംപണിക്കു പോകുന്നവരോടാണ് അനൂപ് തനിക്ക് കഞ്ചാവും മദ്യവും ബീഡിയും എത്തിക്കാൻ ആവശ്യപ്പെടുന്നത്. ഇത് ചെയ്യാത്ത തടവുകാരെ അനൂപ് ക്രൂരമായി മർദ്ദിക്കുന്നതായാണ് പരാതി. കൂടാതെ, രാഷ്ട്രീയ സ്വാധീനത്താൽ ജയിലിലെ മേസ്തിരി സ്ഥാനം അനർഹമായി കൈക്കലാക്കിയതായും പരാതിയിലുണ്ട്.

അനൂപിന്റെ ആക്രമണത്തിൽ പരിക്കേറ്റ റഹീം, ഷാജി എന്നീ തടവുകാർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും പരാതിയിൽ പറയുന്നു. രണ്ടാഴ്ച മുമ്പാണ് റഹീമിന് മർദ്ദനമേറ്റത്. പുറത്തുനിന്ന് ജയിൽ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തു കൊടുക്കാത്തതിനെ തുടർന്നായിരുുന്നു മർദ്ദനമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജയിലിൽ കച്ചവടം ചെയ്യാനാണ് അനൂപ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് ആരോപണം. പുറത്തുനിന്നെത്തിക്കുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് അനൂപ് ജയിലിനുള്ളിൽ വിൽക്കുന്നതെന്നും പ്രതിമാസം 50,000 രൂപയോളം ഇതുവഴി സമ്പാദിക്കുന്നതായും ആരോപണമുണ്ട്.

Read More >>